Film News

'എന്നും ഹൃദയത്തിൽ ഉണ്ടാകും', തമിഴ് നടൻ അരുൺ അലക്സാണ്ടറിന്റെ വിയോ​ഗത്തിൽ ലോകേഷ് കനകരാജ്

തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടറിന്റെ മരണവാർത്ത പങ്കുവെച്ച് സംവിധായകൻ ലോകേഷ് കനകരാജ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ലോകേഷ് വിവരം പുറത്തുവിട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 48 വയസ്സായിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന 'മാസ്റ്റർ', ശിവകാർത്തികേയൻറെ 'ഡോക്ടർ' എന്നിവയാണ് അരുൺ അലക്സാണ്ടർ ഒടുവിലായി അഭിനയിച്ച ചിത്രങ്ങൾ.

'കൊലമാവ് കോകില', 'കൈതി', 'ബിഗിൽ' തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'ഇത്രപെട്ടെന്ന് ഞങ്ങളെ വിട്ടുപിരിയുമെന്ന് കരുതിയില്ല, കരച്ചിൽ നിർത്താനാവുന്നില്ല. പകരം വയ്ക്കാനില്ലാത്ത വ്യക്തി ആയിരുന്നു താങ്കൾ. എന്നും ഹൃദയത്തിൽ ഉണ്ടാകും', ലോകേഷിന്റെ ട്വിറ്റിൽ പറയുന്നു.

'അവഞ്ചേർസ്', 'അക്വാമാൻ' തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് അരുൺ ശബ്‍ദം നൽകിയിരുന്നു. തമിഴ് സിനിമാതാരങ്ങളും അണിയറപ്രവർത്തകരുമടക്കം നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

മെലിഞ്ഞിരിക്കുന്നു എന്ന കാരണത്താൽ അവസരം നഷ്ടമായി, ഇന്ന് മഹേഷ് ബാബു അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രത്തി‌‌ൽ നായിക: ദീപ തോമസ് അഭിമുഖം

ഇത്രയും വർഷം പുരുഷന്മാരായിരുന്നു അമ്മയുടെ തലപ്പത്തിരുന്നത്, ഇനി ഒരു സ്ത്രീ വരണം: ഹണി റോസ്

സോളമനും ശോശന്നയും ഒരുപാട് പേർ പാടി റിജക്റ്റ് ആയതാണ്; ശ്രീകുമാർ വാക്കിയിൽ

"ജിയോ ബേബിയോട് ആദ്യം ഒരു അകലമുണ്ടായിരുന്നു, സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത് 'പൂക്കി'യാണ് എന്ന്"

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു

SCROLL FOR NEXT