"ജിയോ ബേബിയോട് ആദ്യം ഒരു അകലമുണ്ടായിരുന്നു, സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത് 'പൂക്കി'യാണ് എന്ന്"

"ജിയോ ബേബിയോട് ആദ്യം ഒരു അകലമുണ്ടായിരുന്നു, സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത് 'പൂക്കി'യാണ് എന്ന്"
Published on

സിനിമയുടെ തുടക്കം മുതലേ സെറ്റിൽ എല്ലാവരും തമ്മിൽ ഭയങ്കര സിങ്ക് ആയിരുന്നുവെന്ന് മേനേ പ്യാർ കിയാ ടീം. ആദ്യമൊക്കെ ജിയോ ബേബിയെ കാണുമ്പോൾ ബഹുമാനം കൊണ്ട് ഒന്നും സംസാരിക്കാറില്ലെന്നും പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോൾ ഭയങ്കര വൈബ് ആയിരുന്നുവെന്നും ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, മിഥൂട്ടി, അർജുൻ, ശ്രീകാന്ത് വെട്ടിയാർ എന്നിവർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, മിഥൂട്ടി, അർജുൻ, ശ്രീകാന്ത് വെട്ടിയാർ, ജിയോ ബേബി എന്നിവർ പറഞ്ഞതിന്റെ സം​ഗ്രഹം

സെറ്റിൽ തുടക്കം മുതൽ ഭയങ്കര സിങ്ക് ആയിരുന്നു. പ്രീതി ആണെങ്കിലും ഹൃദു ആണെങ്കിലും ഭയങ്കര കമ്പനിയായിരുന്നു. പിന്നെ അർജുൻ ജോയിൻ ചെയ്യുന്നു. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അർജുൻ മേനേ പ്യാർ കിയായുടെ സെറ്റിലേക്ക് വരുന്നത്. പക്ഷെ, ശ്രീകാന്ത് വെട്ടിയാർ കൂടി ജോയിൻ ചെയ്തതോടെ എല്ലാവരും ഭയങ്കര ഒത്തൊരുമയായി. എങ്കിലും ജിയോ ബേബി ചേട്ടനോട് എല്ലാവർക്കും ഭയങ്കര അകൽച്ചയായിരുന്നു. കാണുമ്പോൾ തന്നെ ഒരു സീനിയർ താരം, സീരിയസായ മനുഷ്യൻ. അദ്ദേഹം ചെയ്ത സിനിമകളും അത്തരത്തിലുള്ളതാണല്ലോ. അതുകൊണ്ട് ഞങ്ങൾ കുറച്ച് അകലം പാലിച്ചിരുന്നു. പിന്നെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത്, ജിയോ ബേബി ചേട്ടൻ ഭയങ്കര കൂൾ ആണെന്ന്. സീരിയസ് അല്ല, പൂക്കി ആണെന്ന് മനസിലായി. ടീം മേനേ പ്യാർ കിയാ ടീം പറഞ്ഞു.

നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്ത് ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് മേനേ പ്യാർ കിയാ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.

Related Stories

No stories found.
logo
The Cue
www.thecue.in