Film News

ആക്ഷന്‍ ഹീറോ ബിജു 2 വരുന്നു; നിര്‍മാണം നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എബ്രിഡ് ഷൈന്‍ തന്നെ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം വരുന്ന വിവരം പുറത്തുവിട്ടത്. നിവിന്‍ പോളി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുന്നത്.

മഹാവീര്യറിന്റെ റിലീസ് അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ കുറിപ്പില്‍ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരുള്ളത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.

സാധാരണ സിനിമകളില്‍ കാണുന്ന പൊലീസ് കഥാപാത്രങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലെ നിവിന്‍ പോളിയുടെ ബൈജു പൗലോസ്. എബ്രിഡ് ഷൈനും നിവിനും ഒരുമിച്ച് ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്.

അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT