Film News

'മഹാവീര്യർ' രാജസ്ഥാനിൽ തുടങ്ങി; നിവിൻ പോളിയും ആസിഫലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം

നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. മഹാവീര്യർ എന്നാണു സിനിമയുടെ പേര്. എബ്രിഡ് ഷൈൻ ആണ് സിനിമേയുടെ സ്വിച് ഓൺ കർമ്മം നിർവഹിച്ചത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ആക്ഷന്‍ ഹീറോ ബിജു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഔട്ട്‌ഡോര്‍ ഷൂട്ടിനു പുറമെ ഒരു ഗാനരംഗവും രാജസ്ഥാനിൽ ചിത്രീകരിക്കുമെന്നറിയുന്നു. ശാന്തിമാസ്റ്ററാണ് കോറിയോഗ്രാഫര്‍. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും. പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ഷാൻവിയുടെ ആദ്യ മലയാളം സിനിമയാണ് മഹാവീര്യർ. നടൻ സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'മഹേഷും മാരുതിയും' എന്ന ചിത്രത്തിലും ആസിഫ് അലിയാണ് പ്രധാന വേഷത്തിൽ . സേതുവാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത് . സിനിമയിലെ കഥാപാത്രമായ മഹേഷിനൊപ്പം ഒരു വിന്റേജ് മോഡല്‍ മാരുതി 800ഉം ഉണ്ടാകും. മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് സിനിമയിൽ പറയുന്നത്.

തുറമുഖം' ആണ് നിവിന്‍ പോളി നായകനായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. 'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും. അമ്പതുകളിൽ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT