Film News

കുഞ്ഞാലി മരക്കാര്‍ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ: ആശംസകളുമായി ആഷിഖ് അബു

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ ലോകവ്യാപകമായി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംവിധായകന്‍ ആഷിഖ് അബു ആശംസ അറിയിച്ചിരിക്കുകയാണ്. മോഹന്‍ലാലിനും പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് ആഷിഖ് ഫെയ്‌സ്ബുക്കിലൂടെ ആശംസ അറിയിച്ചത്.

'മലയാളക്കരയുടെ പ്രിയപ്പെട്ട 'മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍' കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദര്‍ശന്‍ സാറിനും മഞ്ജു വാരിയര്‍ക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിര്‍മാണപങ്കാളിയുമായ സന്തോഷേട്ടനും, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വിജയാശംസകള്‍. കുഞ്ഞാലി മരക്കാര്‍ നാളെ മുതല്‍'- ആഷിഖ് അബു

അതേസമയം ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 6,000 ഷോകളാണ് ദിവസേന നടക്കുക. കേരളത്തില്‍ 631സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുക. അതില്‍ 626 സ്‌ക്രീനുകളിലും നാളെ ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ഇത്രയധികം തിയേറ്ററുകളില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ചെയ്യുന്നത്.

ഏകദേശം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രം നാളെ റിലീസിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT