Film News

തരംഗമാകാൻ 'ആറാട്ട്'; 500+ തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ആറാട്ട്' ഫെബ്രുവരി 18ന് തീയേറ്ററുകളിലെത്തും. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ 500+ സ്‌ക്രീനുകളിലാവും പ്രദർശനത്തിനെത്തുക. സിനിമയുടെ പ്രീ ബുക്കിങ് തിങ്കളാഴ്ച ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച തന്നെ ആരംഭിച്ച ഫാൻസ്‌ ഷോ ടിക്കറ്റുകളുടെ ബുക്കിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. 500 ഓളം ഫാൻസ്‌ ഷോകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയെന്ന് മോഹൻലാൽ ഫാൻസ്‌ സംസ്ഥാന ജന. സെക്രട്ടറി വിമൽകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. ഫെബ്രുവരി 18 രാവിലെ എട്ട് മണിക്കാകും ആദ്യ ഫാൻസ്‌ ഷോ നടക്കുക.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. കോമഡിക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകി നിർമിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്‌ണനാണ്. പുലിമുരുകന് ശേഷം ആദ്യമായാണ് ഉദയകൃഷണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.

'പോ ചത്താ'; 'ഭരതനാട്യം 2: മോഹിനിയാട്ടം' വീഡിയോ ഗാനം

'മായൻ' പറയുന്നത് കറുത്തച്ചനൂട്ടിനെക്കുറിച്ചോ? ജിതിൻ.കെ. ജോസ് അഭിമുഖം

നാടിന് വേണ്ടി ഇനിയും ഉയരത്തിൽ കയറാൻ മടിയില്ല; മന്ത്രി കെ.രാജൻ ‌‍‍‌|Conversation with Maneesh Narayanan

എൻഐഎ ഓഫീസറായി ജയസൂര്യ; യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ‘ഓപ്പറേഷൻ ത്രാൾ’

ചിരിയുണർത്തുന്ന 'മധുവിധു'; കയ്യടി നേടി ഷറഫുദ്ദീൻ ചിത്രം

SCROLL FOR NEXT