Film News

'താരേ സമീൻ പർ' നിങ്ങളെ കരയിപ്പിച്ചുവെങ്കിൽ 'സിത്താരേ സമീൻ പർ' നിങ്ങളെ ചിരിപ്പിക്കും, ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണ്: ആമിർ ഖാൻ

'സിത്താരേ സമീൻ പർ' ഒരു കോമഡി ചിത്രമായിരിക്കുമെന്ന് നടൻ ആമീർ ഖാൻ. താരേ സമീൻ പർ എന്ന ചിത്രത്തിന്റെ സീക്വലാണ് സിത്താരേ സമീൻ പർ എന്നും താരേ സമീൻ പർ നിങ്ങളെ കരയിച്ചിട്ടുണ്ടെങ്കിൽ സിത്താരേ സമീൻ പർ നിങ്ങളെ ചിരിപ്പിക്കുമെന്ന് ആമിർ ഖാൻ പറയുന്നു. ചിത്രത്തിൽ ​ഗുൽഷൻ എന്ന വളരെ പരുക്കനായ പൊളിറ്റിക്കലി കറക്ട് അല്ലാത്ത ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും നികുംഭ് എന്ന കഥാപാത്രത്തിന്റെ നേർവിപരീതമാണ് അയാൾ എന്നും ചൈനയിലെ ഫാൻസ് ക്ലബ്ബുമായി നടത്തിയ സംഭാഷണത്തിൽ ആമിർ ഖാൻ പറഞ്ഞു.

ആമീർ ഖാൻ പറഞ്ഞത്:

ഞാൻ ഒരു സിനിമയക്ക് വേണ്ടി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അത് ഏകദേശം പൂർത്തിയായിട്ടുണ്ട്. സിത്താരേ സമീൻ പർ എന്ന ചിത്രമാണ് അത്. ഞാൻ മുമ്പ് താരേ സമീൻ പർ എന്നൊരു സിനിമ ചെയ്തിരുന്നു അതിന്റെ സീക്വൽ ആണ് ഈ ചിത്രം. പ്രമേയപരമായി ഈ സിനിമ അതിനെക്കാൾ 10 ചുവട് മുന്നിലാണ്. ഈ സിനിമയും ആളുകളുടെ വ്യത്യസ്തമായ കഴിവുകളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം പറയുന്ന സിനിമയാണ്. താരേ സമീൻ പർ എന്ന സിനിമ നിങ്ങളെ കരയിപ്പിച്ചുവെങ്കിൽ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡി ചിത്രമാണ്. പക്ഷേ പ്രമേയം ഒന്നാണ്.

താരേ സമീൻ പർ എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം നികുംഭ് വളരെ സെൻസിറ്റീവ് ആയ ആൾ ആയിരുന്നു. ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര് ​ഗുൽഷൻ എന്നാണ്. പക്ഷേ അയാൾ നികുംഭ് എന്ന കഥാപാത്രത്തിന്റെ നേർ വിപരീതം ആണ്. ഗുൽഷൻ സെൻസിറ്റീവ് അല്ല. അയാൾ വളരെ പരുക്കനായ പൊളിറ്റിക്കലി കറക്ട് അല്ലാത്ത, എല്ലാവരെയും അപമാനിക്കുന്ന, ഭാര്യയും അമ്മയുമായി വഴക്കിടുന്ന, സീനിയർ കോച്ചിനെ അടിക്കുന്ന ഒരു ബാസ്ക്കറ്റ് ബോൾ കോച്ച് കഥാപാത്രമാണ്. ഒരുപാട് പ്രശ്നങ്ങളുള്ള ഒരു കഥാപാത്രമാണ് അത്. അയാൾ എങ്ങനെ മാറുന്നു എന്നതാണ് ഈ സിനിമ. ഡൗൺ സിൻഡ്രോം, ഓട്ടിസം തുടങ്ങി പല എബിലിറ്റിസ് ഉള്ള ആളുകൾ ചേർന്ന് അയാളെ പഠിപ്പിക്കുകയാണ് എങ്ങനെയാണ് നല്ലൊരു മനുഷ്യൻ ആവേണ്ടത് എന്ന്. ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണ്. ഞങ്ങൾ അതിന്റെ ഇന്ത്യൻ വേർഷൻ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT