Film News

ഇരുപതുകാരനും നാല്‍പതുകാരനുമായി ആമിര്‍ ഖാന്‍; 'ലാല്‍ സിംഗ് ഛദ്ദ' ട്രെയ്‌ലര്‍

ബോളിവുഡ് താരം ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. ടോം ഹാങ്ക്‌സ് പ്രധാന കഥാപാത്രമായ പ്രശസ്ത ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ ഇരുപതുകാരനായും നാല്‍പതുകാരനായും ആമീര്‍ ഖാന്‍ എത്തുന്നുണ്ട്. ബാല്യകാലം മുതല്‍ മധ്യവയസ്സുവരെയുള്ള ലാല്‍ ഛദ്ദ സിംഗിന്റെ യാത്രയാണ് ട്രെയ്ലറില്‍ കാണിച്ചിരിക്കുന്നത്. ചിത്രീകരണ സമയത്ത് ആമിര്‍ ഖാന്‍ കേരളത്തില്‍ എത്തിയത് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ക്കൊപ്പം കൊല്ലത്തെ ജടായു പാറയും ട്രെയ്ലറില്‍ കാണിച്ചിട്ടുണ്ട്.

ആമിര്‍ ഖാനൊപ്പം കരീന കപൂര്‍ ഖാന്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിലുണ്ട്. നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ഫോറസ്റ്റ് ഗംപിന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. സേതുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം പ്രീതം. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാരമൗണ്ട് പിക്ചേഴ്സാണ് വിതരണം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT