Film News

ലോകേഷ് ഇപ്പോൾ കൈതിയുടെ തിരക്കിൽ, ഒരുമിച്ചുള്ള പടം അടുത്ത വർഷം പകുതിയോടെ തുടങ്ങും: ആമിർ ഖാൻ

ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് നടൻ ആമിർ ഖാൻ. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നതായി മുമ്പ് ആമീർ ഖാൻ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആമീർ ഖാൻ പങ്കുവച്ചിരിക്കുകയാണ്. ലോകേഷിനൊപ്പം ചേർന്ന് ചെയ്യുന്ന സിനിമ 2026 ൽ ആരംഭിക്കുമെന്ന് ആമിർ അറിയിച്ചിട്ടുണ്ട്. ലേകേഷ് ഇപ്പോൾ കൈതിയുടെ ചിത്രീകരണ തിരക്കുകളിൽ ആണെന്നും അതിന് ശേഷം ആമിർ ഖാൻ ചിത്രത്തിലേക്ക് കടക്കുമെന്ന് ആമീർ ജസ്റ്റ് ടൂ ഫിലിമീ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആമിർ ഖാൻ പറഞ്ഞത്:

ഞാനും ലോകേഷും ചേർന്ന് ഒരു സിനിമ ചെയ്യുന്നുണ്ട്. അടുത്ത വർഷം ആ സിനിമ തുടങ്ങും. ഇപ്പോൾ അദ്ദേഹം കൈതിയുടെ ഷൂട്ടിൽ ആണ്. അടുത്ത വർഷം പകുതിയോടെ ആ ചിത്രം ആരംഭിക്കും.

ലോകേഷും ആമിർ ഖാനും ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമാണെന്നും മുമ്പ് ആമീർ വെളിപ്പെടുത്തിയിരുന്നു. ബി​ഗ് സ്കെയിലിൽ ഒരുങ്ങുന്ന ആക്ഷൻ ഹീറോ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ലോകേഷ് - രജനികാന്ത് ചിത്രം കൂലിയിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്നും മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം സിത്താകരേ സമീൻ പർ ആണ് ഇനി തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന പുതിയ ആമിർ ഖാൻ ചിത്രം. ചിത്രം ജൂൺ 20 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT