Film News

'ഇവൾ ഒരു രത്നമാണ്, ഉറപ്പായും നീ ഒരു സൂപ്പർ സ്റ്റാർ ആകും'; ലാപത്താ ലേഡീസിലെ പ്രകടനം കണ്ട് ആമിർ ഖാൻ നിതാൻഷിയോട് പറഞ്ഞത്

കിരൺ റാവോ സംവിധാനം ചെയ്ത ലാപത്താ ലേഡീസ് ഒടിടിയിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ്. ഏപ്രില്‍ 26 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിം​ഗ് ആരംഭിച്ച ചിത്രം ഒരു മാസത്തിനകം തന്നെ 13.8 മില്യണ്‍ വ്യൂവര്‍ഷിപ്പ് നേടുകയും രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ എന്ന ചിത്രത്തിന്റെ റെക്കോഡിനെ മറികടക്കുകയും ചെയ്തിരുന്നു. ചിത്രം വലിയ തരത്തിലുള്ള പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയതിന് പിന്നാലെ ചിത്രത്തിൽ ഫൂൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിതാൻഷി ​ഗോയൽ എന്ന നടിയും ചർച്ചകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ തന്റെ പ്രകടനം കണ്ട് ആമിർ ഖാൻ തന്നെ തുടർച്ചയായി പ്രശംസിച്ചിരുന്നു എന്നും ഇവൾ ഒരു രത്നമാണ് തീർച്ചയായും ഇവൾ ഒരു സൂപ്പർ സ്റ്റാർ ആകുമെന്ന് അദ്ദേഹം പറഞ്ഞതായും നിതാൻഷി ബോംബെെ ടെെംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആമിർ ഖാനെ കാണുക എന്നത് നിതാൻഷി ഗോയലിന് ഒരു സ്വപ്ന സാക്ഷാത്കാരം ആയിരുന്നു. ആമിർ ഖാന് അവളുടെ കഴിവിൽ വിശ്വാസമുണ്ട് എന്നത് അദ്ദേഹം പൂർണ്ണ ഹൃദയത്തോടെ പ്രകടിപ്പിച്ചത് അവളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അദ്ദേഹം ഒരു മാന്ത്രികനാണ്. അത് പറയുമ്പോൾ നിതാൻഷിയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആമിർ ഖാൻ്റെ പ്രോത്സാഹന വാക്കുകൾ കരിയറിൽ കൂടുതൽ ഉയരങ്ങളിലെത്താനുള്ള തന്റെ നിശ്ചയദാർഢ്യത്തിന് ആക്കം കൂട്ടിയെന്നും നിതാൻഷി പറയുന്നു. അദ്ദേഹം എന്റെ അമ്മയുടെ മുന്നിൽ വച്ചും കിരൺ മാമിന്റെ മുന്നിൽ വച്ചും എന്റെ പ്രകടനത്തെ തുടർച്ചയായി പ്രശംസിച്ചു. ഇവൾ ഒരു രത്നമാണ്. ഇവൾ തീർച്ചയായും ഒരു സൂപ്പർ സ്റ്റാർ ആകും എങ്ങനെയെങ്കിലും അവൾ സിനിമയിൽ വരണം എന്ന് അദ്ദേഹം അന്ന് പറഞ്ഞു എനിക്ക് അത് മതിയായിരുന്നു. എന്റെ കണ്ണിൽ നിന്ന് കണ്ണീരൊഴുകി, പക്ഷേ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. ആ സമയത്ത് എന്ത് തരത്തിലുള്ള വികാരമാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയുമായിരുന്നില്ല. നിതാൻഷി പറഞ്ഞു.

ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപത്ത ലേഡീസ് പറയുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഫൂൽ കുമാരി എന്ന തന്റെ ഭാര്യയെ ഭർത്താവായ ദീപക്കിന് മാറിപ്പോകുന്നതും തുടർ‌ന്ന് തന്റെ ഭാര്യയെ കണ്ടെത്താൻ വേണ്ടി ദീപക്ക് നടത്തുന്ന പരിശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

SCROLL FOR NEXT