Film News

50 ശതമാനം പ്രതിഫലം കുറച്ചത് ഞങ്ങളുടെ 'മാക്ട' അല്ലെന്ന് ജയരാജ്; പുതിയ തർക്കം

'മാക്ട'യുടെ പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ യാതൊരു പങ്കുമില്ലെന്ന് 'മാക്ട' ചെയർമാൻ ജയരാജ്. ചലച്ചിത്രപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ 'മാക്ട' തയ്യാറാണെന്നും, വിവരം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനേയും ഫിലിം ചേമ്പറിനേയും അറിയിച്ചിട്ടുണ്ടെന്നുമുളള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ചലച്ചിത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യത്തിലും വേതന കാര്യത്തിലും തങ്ങൾ യാതൊരു വിധത്തിലും ഇടപെടാറില്ലെന്ന് ജയരാജ് വാർത്താകുറിപ്പിൽ അറിയിച്ചു.

വാർത്താകുറിപ്പ്:

മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട.

ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല.

ചലച്ചിത്രപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലും മാക്ടയുടെ പേരിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.

വിശ്വസ്തപൂർവം

ജയരാജ്

'ഫെഫ്ക'യ്ക്ക് കീഴിൽ ഉള്ള സാങ്കേതിക പ്രവർത്തകരാണ് സിനിമയിൽ കൂടുതൽ. വിനയൻ നേതൃത്വം ഒഴിഞ്ഞ ശേഷം സംവിധായാകൻ ബൈജു കൊട്ടാരക്കരയാണ് 'മാക്ട' ജെനറൽ സെക്രട്ടറി. നേരത്തെ വിനയന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 'മാക്ട' ഫെഡറേഷന്റെ നിലവിലെ ഭാരവാഹികൾ ആണ് പ്രതിഫലം കുറച്ച് തൊഴിലിന് തയ്യാർ ആണെന്ന് അറിയിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT