പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍, ദൃശ്യം 2 ഓഗസ്റ്റില്‍ തന്നെ; അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന്

പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍, ദൃശ്യം 2 ഓഗസ്റ്റില്‍ തന്നെ; അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന്

താരംസംഘടന 'അമ്മ'യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. മേയ് അവസാന വാരം നിശ്ചയിച്ചിരുന്ന നിര്‍വാഹക സമിതി യോഗവും ജൂണ്‍ അവസാനത്തെ ആഴ്ചയില്‍ വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാതിരുന്ന സാഹചര്യത്തിലാണ് സിനിമയിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എക്‌സിക്യുട്ടീവ് ചേരുന്നത്. ചെന്നൈയില്‍ വീട്ടിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ പങ്കെടുക്കും.

കൊവിഡ് പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദേശം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ഇല്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. സിനിമകളില്‍ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ താരങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം, അതേ സമയം സിനിമയുടെ അതിജീവനത്തിനായിരിക്കണം പരിഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് താരസംഘടന.

ഓഗസ്റ്റ് 17 ദൃശ്യം രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുതിയ സിനിമകള്‍ തുടങ്ങാന്‍ അനുവദിക്കണമെന്ന നിലപാട് താരസംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മുന്നില്‍ വെക്കും. ദൃശ്യം രണ്ടാം ഭാഗത്തിന് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലം കുറയ്ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നറിയുന്നു. ചില മുന്‍നിര താരങ്ങളും പ്രതിഫലം കുറക്കാമെന്ന നിലപാടിലാണ്. എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയാകും.

പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനോട് അമ്മ സംഘടനക്ക് വിയോജിപ്പാണുള്ളത്. നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം.

ബ്ലാക്ക്‌മെയില്‍ കേസില്‍ താരസംഘടനയിലെ അംഗം കൂടിയായ അമ്മ നിലപാട് അന്വേഷണത്തില്‍ തൃപ്തി അറിയിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകില്ല. വ്യാജ ഓഡിഷനും കാസ്റ്റിംഗും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫെഫ്ക മുന്നോട്ട് വച്ച് നിര്‍ദേശങ്ങളോട് സഹകരിക്കുമെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്. ഫെഫ്ക രജിസ്‌ട്രേഷനോട് കൂടിയ ഓഡിഷനും കാസ്റ്റിംഗുമാണ് സംഘടന നിര്‍ദേശിക്കുന്നത്. ഷംനാ കാസിം കേസില്‍ അമ്മ എക്‌സിക്യുട്ടീവ് അംഗം കൂടിയായ ടിനി ടോമിനെതിരെ വ്യക്തിഹത്യ നടക്കുന്ന സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍, ദൃശ്യം 2 ഓഗസ്റ്റില്‍ തന്നെ; അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന്
മോഹന്‍ലാല്‍ ഫാന്‍സിനോട് അന്ന് മമ്മൂട്ടി പറഞ്ഞു, 'വഴക്കും കോപ്രായവും വേണ്ട നന്മയുടെ പുണ്യം മതി'
പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍, ദൃശ്യം 2 ഓഗസ്റ്റില്‍ തന്നെ; അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന്
'ശമ്പളം 10,000 രൂപയെന്ന് പറഞ്ഞപ്പോള്‍ ലാല്‍ ഒന്ന് ചരിഞ്ഞ് ചിരിച്ചിരുന്നു', മോഹന്‍ലാല്‍ 'താര'മാകുന്ന അഹിംസ
പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍, ദൃശ്യം 2 ഓഗസ്റ്റില്‍ തന്നെ; അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന്
'അനു സിതാരയുടെ നമ്പര്‍ ചോദിച്ചു, സംവിധായകനെയും കബളിപ്പിക്കാന്‍ നോക്കി', ബ്ലാക്ക്‌മെയില്‍ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in