Film Events

വിഷ്ണു മോഹന്റെ ക്രൈംത്രില്ലര്‍ മേപ്പടിയാന്‍ തുടങ്ങുന്നു, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ ചിത്രം

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ ചിത്രീകരണം വിജയദശമി നാളില്‍ ആരംഭിക്കുന്നു. ക്രൈം ത്രില്ലറാണ് ചിത്രം. ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുമാണ് മേപ്പടിയാന്‍. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു.

ചിത്രത്തിന്റെ മോഷന്‍ പിക്ചര്‍ നേരത്തേ പുറത്തുവന്നിരുന്നു. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചിത്രീകരണമെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍ അറിയിച്ചു. നൂറിന്‍ ആണ് നായിക. ലെന. ഹരീഷ് കണാരന്‍, കുണ്ടറ ജോണി, ശ്രീനിവാസന്‍,സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രാഹുല്‍ സുബ്രഹ്മണ്യമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നീല്‍ ഡികൂഞ്ഞയാണ് ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT