Film Events

കേരളത്തിന് 10 ലക്ഷം, കൊവിഡിനെതിരെ വിജയ്‌യുടെ 1.30 കോടി സഹായം

THE CUE

കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയാവുകയാണ് തമിഴ് സൂപ്പര്‍താരങ്ങള്‍. അജിത്തിന് പിന്നാലെ ദളപതി വിജയ് ഒരു കോടി മുപ്പത് ലക്ഷം കൊറോണ ദുരിതാശ്വാസത്തിന് നല്‍കി.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പത് ലക്ഷം, കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് ചലച്ചിത്ര സംഘടന ഫെപ്‌സിയുടെ ദിവസ വേതന തൊഴിലാളികള്‍ക്കുള്ള സഹായത്തിലേക്ക് 25 ലക്ഷം, കര്‍ണാടകാ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം, ആന്ധ്രയിലേക്ക് 5 ലക്ഷം, തെലങ്കാനയിലേക്കും, പോണ്ടിച്ചേരിയിലേക്കും അഞ്ച് ലക്ഷം വീതം ഇങ്ങനെയാണ് വിഹിതം.

തമിഴ് സൂപ്പര്‍താരം അജിത് ഒരു കോടി 25 ലക്ഷം രൂപമയാണ് കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക 50 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 50 ലക്ഷം, ഫെപ്‌സിക്ക് 25 ലക്ഷം. രജനികാന്ത് 50 ലക്ഷവും, സൂര്യയും കുടുംബവും 10 ലക്ഷവും ഫെപ്‌സിക്ക് നല്‍കിയിരുന്നു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം നല്‍യിരുന്നു. ഫെഫ്കയുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള കരുതല്‍ നിധിയിലേക്കും ആദ്യ സഹായം മോഹന്‍ലാലിന്റേതായിരുന്നു. നടനും സംവിധായകനുമായ രാഘവ ലോറന്‍സ് മൂന്ന് കോടിയാണ് കൊവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തത്.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT