യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

2022 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ യുഎഇ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന മലയാളി സിപി റിസ്വാന്‍റെ നേതൃത്വത്തില്‍ ദുബായില്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചു. വീഡിയോ അനലൈസിംഗ് സിസ്റ്റവും ബൗളിംഗ് മെഷീനും വണ്‍ ഓണ്‍ വണ്‍ കോച്ചിംഗും ഉള്‍പ്പടെയുളള അത്യാധുനിക സൗകര്യങ്ങളാണ് ദുബായിലെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമിയില്‍ ഒരുക്കിയിട്ടുളളതെന്ന് റിസ്വാന്‍ പറഞ്ഞു.

പരിചയസമ്പന്നരായ പ്രതിഭകളാണ് അക്കാദമിയില്‍ പരിശീലനം നല്‍കുക. മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം രാഹുല്‍ ശര്‍മകണ്‍സള്‍ട്ടന്‍റും; കസേല (ശ്രീലങ്ക ലെവല്‍-1), അദീബ് ഉസ്മാനി (മുംബൈ ഫസ്റ്റ് ക്‌ളാസ് പ്‌ളെയര്‍) എന്നിവര്‍ കോച്ചുമാരും; യുഎഇ ഇന്‍റർനാഷണല്‍ പ്‌ളെയര്‍ സഹൂര്‍ ഖാന്‍ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്‍റും, യുഎഇ ടീം സ്‌ട്രെംങ്ത് & കണ്ടീഷനിംഗ് കോച്ച് അസ്ഹര്‍ ഖുറേഷി സ്‌ട്രെംങ്ത് & കണ്ടീഷനിംഗ് കോച്ചുമാണ്. രാത്രി 12 മണിവരെ പരിശീലന സൗകര്യമുണ്ടാകും. ആറ് വയസ്സ് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള ആൺകുട്ടി കൾക്കും,പെൺകുട്ടികൾ ക്കുമായാണ് പ്രധാന പരിശീലനമെങ്കിലും , ക്രിക്കറ്റില്‍ താല്‍പര്യമുളളവർക്ക് പ്രായലിംഗ ഭേദമന്യേ പരിശീലനം നല്‍കുകയെന്നുളളതാണ് അക്കാദമി ലക്ഷ്യമിടുന്നത്.ശാരീരിക വ്യായാമം കുറഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ മൊബൈലിലും സോഷ്യല്‍ മീഡിയയിലും മുഴുകിയ പുതു തലമുറയെ ക്രിയാത്മക കായിക ക്ഷമതയിലേക്കും അതുവഴി നല്ല ഭാവിയിലേക്കും നയിക്കുകയെന്നുളളതും അക്കാദമി ലക്ഷ്യമിടുന്നു.

ദേര അബൂ ഹയ്ല്‍ മെട്രോക്ക് സമീപത്തെ പേള്‍സ് വിസ്ഡം സ്‌കൂള്‍ ആണ് സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലന ഗ്രൗണ്ട്ആഴ്ചയിലെ ഏഴുദിവസവും പരിശീലനം ലഭ്യമാണ്.നിത്യവും (തിങ്കള്‍ മുതല്‍ വെള്ളി വരെ) വൈകുന്നേരം 4 മുതല്‍ രാത്രി 10 മണി വരെയാണ് പരിശീലനം. ശനിയും ഞായറും രാവിലെയും വൈകുന്നേരവും പരിശീലനം ലഭ്യമാകും. വാര്‍ഷികാടിസ്ഥാനത്തിലും മൂന്നു മാസത്തിലൊരിക്കല്‍ എന്ന രീതിയില്‍ നാലു തവണയായും ഫീസ് അടയ്ക്കാം. റിസ്വാനും സുഹൃത്തുക്കളായ ഷഹീൻമുഹമ്മദും,ഷുജൈൻ മജീദുമാണ് അക്കാദമിയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.ഫിറ്റ്‌നസ് സെന്‍റർ, ജിം, പൂള്‍ എന്നീ സൗകര്യങ്ങള്‍ക്കും, പ്രഗല്‍ഭരുടെ നേതൃത്വത്തിലുള്ള പരിശീലനത്തിനും പുറമെ, സെറ്റ് ഗോ അക്കാദമിയില്‍ മികവ് തെളിയിക്കുന്നവരെ ഉള്‍പ്പെടുത്തി അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ പരിശീലന പര്യടനം നടത്താനും ഉദ്ദേശിക്കുന്നുവെന്നും റിസ്‌വാന്‍ കൂട്ടിച്ചേര്‍ത്തു. സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാം: 056 8303411, 052 6644917, 056 8107786.

Related Stories

No stories found.
logo
The Cue
www.thecue.in