75 ലക്ഷം നാട്ടില്‍ കൂലിവേല ചെയ്യുന്നവര്‍ക്ക്, 3 കോടി കൊവിഡ് പ്രതിരോധത്തിന് നല്‍കി ലോറന്‍സിന്റെ മാതൃക

75 ലക്ഷം നാട്ടില്‍ കൂലിവേല ചെയ്യുന്നവര്‍ക്ക്, 3 കോടി കൊവിഡ് പ്രതിരോധത്തിന് നല്‍കി ലോറന്‍സിന്റെ മാതൃക

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാതൃകയാണ് നടനും സംവിധായകനുമായ രാഘവേന്ദ്ര ലോറന്‍സ്. കൊവിഡ് പ്രതിരോധത്തിനായി 3 കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് ലോറന്‍സ്. രജനികാന്ത് നായകനായ മണിച്ചിത്രത്താഴ് തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിന് ലഭിച്ച അഡ്വാന്‍സ് ആണ് ലോറന്‍സ് കൊവിഡിനെ ചെറുക്കാനായി നല്‍കിയത്. പി വാസുവാണ് സംവിധാനം.

പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 50ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമയിലെ ദിവസവേതനക്കാര്‍ക്കായി ഫെപ്‌സിയുടെ സമാഹരണത്തിലേക്ക് 50ലക്ഷം, ഡാന്‍സേഴ്‌സ് യൂണിയനായി 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, ജന്മനാടായ റോയപുരത്തെ ദിവസ വേതനക്കാര്‍ക്ക് 75 ലക്ഷം. ഇതാണ് രാഘവേന്ദ്ര ലോറന്‍സിന്റെ സംഭാവന.

ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിന് സൂപ്പര്‍താരം രജനികാന്തിന്റെ ആശിര്‍വാദവും അനുഗ്രഹവും ഉണ്ടെന്ന് രാഘവേന്ദ്ര ലോറന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in