Film Events

സുരേഷ് ഗോപിയും പിന്നോട്ടില്ല, പൃഥ്വിയൊഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങള്‍ SG 250 ചിത്രം പ്രഖ്യാപിക്കും

കടുവാക്കുന്നേല്‍ കുറുവച്ചന്‍ വിവാദത്തിലെ കോടതി വിധി പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയ്ക്ക് അനുകൂലമായിരുന്നു. ജിനു എബ്രഹാം തിരക്കഥയെഴുതുന്ന കടുവ ഡിസംബറില്‍ ചിത്രീകരണം പ്രഖ്യാപിച്ചിരിക്കെ സുരേഷ് ഗോപി 250ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാന്‍ ടോമിച്ചന്‍ മുളകുപ്പാടം. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിക്കുന്നത്.

എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മേയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്. ഡിസംബറില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥയും തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കടുവയുടെ രചയിതാവ് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.

സിഐഎ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് അഭിനയിക്കുന്ന ചിത്രവുമായിരിക്കും ഇത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT