Film Events

സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം കുറക്കും, നിര്‍മ്മാതാക്കളുടെ ആവശ്യത്തില്‍ ഓണ്‍ലൈനായി ചര്‍ച്ചക്ക് അമ്മ

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം കുറക്കണമെന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യത്തില്‍ അനുകൂല നിലപാടുമായി താരസംഘടന. താരങ്ങളുടെ പ്രതിഫലം കുറക്കുന്നതിലും, നിര്‍മ്മാണച്ചെലവ് നിയന്ത്രിക്കുന്നതിലും ഉള്‍പ്പെടെ സഹകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യം അമ്മ സംഘടനയുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കിയതില്‍ താരസംഘടന കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. ഈ മാസം നടക്കേണ്ട വാര്‍ഷിക ജനറല്‍ ബോഡിയും എക്‌സിക്യുട്ടീവും കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചെങ്കിലും നിയന്ത്രണങ്ങളോടെ ചിത്രീകരണം തുടങ്ങുന്നതില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കാന്‍ ഓണ്‍ലൈനായി എക്‌സിക്യുട്ടീവ് ചേരാനാണ് അമ്മ നേതൃത്വത്തിന്റെ തീരുമാനം

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയിലാണ്. നിര്‍മ്മാതാക്കളുടെ ആവശ്യത്തില്‍ ഓണ്‍ലൈനായി എക്‌സിക്യുട്ടീവ് ചേരുന്ന കാര്യം മോഹന്‍ലാലാണ് നിര്‍ദേശിച്ചതെന്നറിയുന്നു. പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും അനുകൂല നിലപാടാണെന്നറിയുന്നു. ഓവര്‍സീസ് റൈറ്റ്‌സും, സാറ്റലൈറ്റ് റൈറ്റ്‌സും ഉള്‍പ്പെടെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് പഴയ പ്രതിഫലം നല്‍കുക സാധ്യമല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഭാഗികമായി പൂര്‍ത്തിയായതും പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കേണ്ടതുമായ സിനികമള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ മുന്‍ഗണന നല്‍കുന്നത്.

മലയാളത്തില്‍ ഒരു സിനിമയുടെ മുതല്‍മുടക്കില്‍ അറുപത് ശതമാനത്തിലേറെ താരങ്ങളുടെ പ്രതിഫലം ആണെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ താരസംഘടന പ്രതിഷേധം അറിയിച്ചിട്ടുണ്ട്. താരങ്ങളില്‍ കൂടുതല്‍ പേരും നിര്‍മ്മാതാക്കള്‍ കൂടിയായതിനാല്‍ ഇക്കാര്യം പരിഗണിക്കാതെയുള്ള പ്രസ്താവന അനവസരത്തിലാണെന്നാണ് സംഘടനയുടെ നിലപാട്. പ്രതിഫലവും ചെലവും കുറക്കുന്ന കാര്യത്തില്‍ ഫെഫ്കയ്ക്കും അമ്മയ്ക്കും നിര്‍മ്മാതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT