Film Events

ആന്റണി പെപ്പെയും, നിഖില വിമലും സ്റ്റൈൽ ഐകണുകൾ; ലുലു ഫാഷൻ വീക്കിന് സമാപനം

അഞ്ചു ദിവസം നീണ്ടു നിന്ന ലുലു ഫാഷൻ വീക്ക് സമാപിച്ചു. ഈ വർഷത്തെ സ്റ്റൈൽ ഐക്കൺ പുരസ്‌കാരങ്ങൾ അഭിനേതാക്കളായ ആന്റണി പെപ്പെയ്ക്കും, നിഖില വിമലിനും. ഫാഷൻ ഐക്കൺ പുരസ്‌കാരം നടൻ അജ്മൽ അമീറിനും, ക്രോസ് ഓവർ സ്റ്റാർ പുരസ്‌കാരം അറബ്-ബോളിവുഡ് നടൻ സജ്ജാദ് ഡെലഫ്രൂസിനും സമ്മാനിച്ചു. ഫാഷന്‍ ഷോ ഡയറക്ടറും, കൊറിയോഗ്രാഫറുമായ ഷാക്കിര്‍ ഷെയ്ഖിനെ സമാപന ചടങ്ങില്‍ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു.

അഭിനേതാക്കളായ തൻവി റാം, രാഹുൽ മാധവ്, ആൻസൺ പോൾ, മഞ്ജു പിള്ള, അറബ് നടി ഡാരൺ അൽതമീമി എന്നിവരും ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തു. കൂടാതെ ഫാഷൻ വീക്കിൽ അഭിനേതാക്കളായ ഷൈന്‍ ടോം ചാക്കോ, ഭാമ, മണിക്കുട്ടന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ, അമേയ മാത്യു, ശ്രീരംഗ് ഷൈന്‍,കൃഷ്ണകുമാര്‍ മേനോന്‍, ധന്യ മേരി വര്‍ഗ്ഗീസ്, ഡയാന ഹമീദ്, ശ്രീജിത്ത് വിജയ് തുടങ്ങിയവരും പങ്കെടുത്തു.

വിവിധ വിഭാഗങ്ങളിലായുള്ള ഫാഷന്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം ഹസന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ് ഇ വി, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ, ബയിംഗ് മാനേജര്‍ റഫീഖ് സി എ, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ മീഡിയ മാനേജര്‍ സുധീര്‍ കൊണ്ടേരി തുടങ്ങിയവർ ചടങ്ങിൽ ഭാഗമായി.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT