Film Events

മനുഷ്യര്‍ മഹാവ്യാധിക്കെതിരെ പൊരുതുമ്പോള്‍ ഒരു മുതലാളി സംഘടനയുടെ ഫത്വ!, ഫിയോക്ക് വിലക്കിനെതിരെ ആഷിഖ് അബു

തിയറ്റര്‍ റിലീസിന് മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുമായി സഹകരിക്കേണ്ടെന്ന ഫിയോക് തീരുമാനത്തിനെതിരെ സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. ''ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ ! '' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് അബുവിന്റെ പരിഹാസം. ഫിയോക്ക് അറിയിപ്പും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിര്‍മ്മാതാവും തിയറ്ററുടമയുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ സംഘടനയാണ് ഫിയോക്. ജനറല്‍ സെക്രട്ടറി എം.സി ബോബിയുടെ കയ്യൊപ്പോട് കൂടിയാണ് ഒടിടി റിലീസ് ചെയ്യുന്ന സിനിമകളെ വിലക്കുന്ന അറിയിപ്പ്. ആന്റോ ജോസഫ് നിര്‍മ്മാതാവ് കിലോമീറ്റേഴ്‌സിന് ഇളവ് അനുവദിച്ചതായും അറിയിപ്പില്‍ ഉണ്ട്

ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ !
ആഷിഖ് അബു

തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകളെ വിഷമവൃത്തത്തിലാക്കുന്നതാണ് തിയറ്ററുടമകളുടെ സംഘടനയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫിന് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റിലീസ് ചെയ്യാന്‍ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു. തിയറ്റര്‍ റിലീസിന് മുമ്പ് പൈറസി നേരിട്ടതിനാലാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഇനിയും നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് പരിഗണിച്ച് റിലീസ് ചെയ്യാന്‍ അനുവാദം നല്‍കിയതെന്ന് എം.സി ബോബി പറയുന്നു. ടൊവിനോ തോമസ് സഹനിര്‍മ്മാതാവും നായകനുമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഓഗസ്റ്റ് അവസാനവാരം ഹോട്ട് സ്റ്റാര്‍ പ്രിമിയറിന് ഒരുങ്ങുകയാണ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാംഒടിടിzz

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT