Cue User
Film Events

ആദരാഞ്ജലി നേരട്ടെ...ആടിപ്പാടി സുഷിന്‍ ശ്യാം; അടുത്ത ട്രെന്‍ഡിംഗ് ഐറ്റം; രോമാഞ്ചം സോംഗ്

ഒക്ടോബര്‍ 14ന് റിലീസിനെത്തുന്ന രോമാഞ്ചം എന്ന ഹൊറര്‍ കോമഡി ചിത്രത്തിനായി ട്രെന്‍ഡിംഗ് സോംഗുമായി സുഷിന്‍ ശ്യാം. റംസാന്‍ മുഹമ്മദ് കൊറിയോഗ്രഫി നിര്‍വഹിച്ച പ്രമോ സോംഗില്‍ സുഷിന്റെ ഡാന്‍സ് നമ്പരും കാണാം.

നവാഗതനായ ജിതു മാധവന്‍ സംവിധാനം ചെയ്യുന്ന രോമാഞ്ചം ടീസറിന് പിന്നാലെയാണ് പാട്ട് എത്തിയിരിക്കുന്നത്. ജോണ്‍ പോള്‍ ജോര്‍ജിന്റെ ഗപ്പി ഫിലിംസും ജോണ്‍ പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് രോമാഞ്ചം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനും സൗബിന്‍ ഷാഹിറും സുഷിന്‍ ശ്യാമും സഹനിര്‍മ്മാതാക്കളാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം.

ബംഗളൂരുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ടം മലയാളി ഫ്രണ്ട്‌സിനിടയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍, അബിന്‍ ബിനോ(നത്ത്), ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.

സുഷിന്‍ ശ്യാമിനൊപ്പം ഗായിക മധുവന്തി നാരായണനും ആദരാഞ്ജലി നേരട്ടെ എന്ന പ്രമോ സോംഗിലുണ്ട്. വിനായക് ശശികുമാറാണ് ഗാനരചന. സനു താഹിറാണ് സിനിമയുടെ ഛായാഗ്രാഹകന്‍.

ഗപ്പി, അമ്പിളി എന്നീ സിനിമകളൊരുക്കിയ ജോണ്‍ പോളിന്റെ ആദ്യ നിര്‍മ്മാണ സംരംഭവുമാണ് രോമാഞ്ചം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് റിലീസ്.

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

'വിജയം', നിവിന്‍ പോളി-അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ചങ്കൂറ്റത്തിന്റെ ആള്‍രൂപമായി അനന്തന്‍കാടിലെ കൃഷ്ണന്‍കുട്ടി അണ്ണന്‍; വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ്

SCROLL FOR NEXT