മലയാളത്തിലൊരു ഹൊറര്‍ കോമഡി, 2007ലെ ഹോസ്റ്റല്‍ ലൈഫിനൊപ്പം രോമാഞ്ചം; ട്രെയിലര്‍

മലയാളത്തിലൊരു ഹൊറര്‍ കോമഡി, 2007ലെ ഹോസ്റ്റല്‍ ലൈഫിനൊപ്പം രോമാഞ്ചം;  ട്രെയിലര്‍
Cue User
Published on

സൗബിന്‍ ഷാഹിര്‍,അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്, ഛായാഗ്രാഹകന്‍ ഗിരിഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍, അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം. ജോണ്‍ പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സും ഗപ്പി സിനിമാസുമാണ് ബാനര്‍.

ബാംഗ്ലൂരിലെ ഹോസ്റ്റല്‍ ലൈഫിനിടെ കൂട്ടുകാര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമ. ഹൊറര്‍ കോമഡി ട്രാക്കിലുള്ള രോമാഞ്ചം ഒക്ടോബര്‍ 14ന് തിയറ്ററുകളിലെത്തും. സുഷിന്‍ ശ്യാം സംഗീതവും സാനു താഹിര്‍ ക്യാമറയും. കിരണ്‍ ദാസ് ആണ് എഡിറ്റര്‍.

ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍, അബിന്‍ ബിനോ എന്നിവരും രോമാഞ്ചത്തിലുണ്ട്.

logo
The Cue
www.thecue.in