Entertainment

ഉള്‍ക്കടലില്‍ ഒരു മലയാളസിനിമ, ‘ലാഞ്ചി രാമകൃഷ്ണ’നായി ചെമ്പന്‍ ഉരുവില്‍ 

THE CUE

‘’കേരളത്തെ മുന്നോട്ട് നയിച്ച ശക്തികള്‍ എന്ന് നമ്മള്‍ പറയുന്നത് ഭൂപരിഷ്‌കരണം, രാഷ്ട്രീയ പ്രസ്ഥാനം, പ്രവാസികള്‍ എന്നിവയൊക്കെയാണ്. അവര് മാത്രമല്ല. ഈ നിയമലംഘകരും ഭിക്ഷാടകരും അധോലോകക്കാരും അടക്കമുള്ള ആളുകളുടെ പങ്കും ആ മുന്നേറ്റത്തില്‍ ഉണ്ട്. അധോലോകക്കാരെന്നും നിയമലംഘകരെന്നും മനുഷ്യക്കടത്തും എന്ന് നമ്മള്‍ പറഞ്ഞ തള്ളിയവരില്‍ പലരും ഒന്ന് നേടിയിട്ടില്ല. അവരിലെ ആദ്യകാലത്തുള്ള പലരുമാണ് പ്രവാസികളെ സമ്പന്നരാക്കിയത്.’’

പിടി കുഞ്ഞുമുഹമ്മദ് ബഹര്‍ എന്ന സിനിമയ്ക്ക് മുഖവരു നല്‍കുന്നത് ഇങ്ങനെയാണ്.

നിയമം ലംഘിച്ച് ആളുകളെ ഉള്‍ക്കടലിലെത്തിച്ച് ഉരുവില്‍ ജീവന്‍ പണയം വച്ച് ഗള്‍ഫ് നാടുകളിലെത്തിച്ച മനുഷ്യര്‍. ലാഞ്ചി വേലായുധന്‍ ഉള്‍പ്പെടെ പലര്‍. അവരുടെ കഥയാണ പിടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബഹര്‍. ഈ മ യൗ എന്ന സിനിമയിലൂടെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചെമ്പന്‍ വിനോദ് ജോസ് ആണ് ലാഞ്ചി രാമകൃഷ്ണന്‍ എന്ന നായകകഥാപാത്രം. നിമിഷാ സജയനാണ് നായിക.

ബഹര്‍ മുഴുവന്‍ ജീവിച്ച ആളുകളെക്കുറിച്ചുള്ള കഥയാണ്. അവരില്‍ പലരും ജീവിച്ചിരിപ്പുണ്ട്. ചിലരുടെ പേരൊക്കെ മാറ്റിയിട്ടുണ്ട്. പടച്ചോന്‍ എന്നയാളെ ഈ സിനിമയ്ക്ക് വേണ്ടി കണ്ടിരുന്നു അദ്ദേഹം കുറേ കാര്യങ്ങള്‍ അന്നത്തെ കാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ജൂണില്‍ കോഴിക്കോട് വച്ച് സിനിമ പ്രഖ്യാപിക്കും. ഒരു പാട് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സിനിമയാണ്.
പിടി കുഞ്ഞുമുഹമ്മദ്

ബഹര്‍ എന്നാല്‍ കടല്‍. കടല്‍ ലാഞ്ചി രാമകൃഷ്ണന് ഹരമായിരുന്നു. ആ ഹരത്തിനൊപ്പമാണ് പലരും പ്രവാസം തുടങ്ങിയത്.

പിടി കുഞ്ഞുമുഹമ്മദ്

ഖത്തര്‍ ടെലിവിഷനില്‍ ചീഫ് ക്യാമറാമാന്‍ ആയിരുന്ന നന്ദകുമാര്‍ ആണ ഛായാഗ്രഹണം. കടല്‍ ചിത്രീകരണത്തില്‍ പരിചയസമ്പന്നന്‍ ആയതിനാലാണ് നന്ദകുമാറിനെ തെരഞ്ഞെടുത്തതെന്ന് പിടി കുഞ്ഞുമുഹമ്മദ്.

ഞാന്‍ രാമകൃഷ്ണന്‍, ലാഞ്ചി രാമകൃഷ്ണന്‍, ഓന്‍ തീയന്‍ ചോവോന്‍ എന്ന് പറയും. എന്റെ അച്ഛന്‍ കുലത്തൊഴിലായ ചെത്തിന് പോയില്ല, എന്തേ നായന്‍മാര്‍ ചെത്താന്‍ പോകാത്തത് എന്ന് ഞാന്‍ ആലോചിച്ചുവെന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. അങ്ങനെ മലയാളിയുടെ ജാതിയും മതവുമൊക്കെ സൂക്ഷ്മമായി കടന്നുവരും സിനിമയില്‍.
പിടി കുഞ്ഞുമുഹമ്മദ്

ലാഞ്ചി രാമകൃഷ്ണന് ഒരു ഭാര്യയും ഒരു കാമുകിയും ഉണ്ട്, അവരാണ് നായികമാര്‍. കേരളത്തിന്റെ ജാതിരാഷ്ട്രീയവും സിനിമയുടെ വിഷയമാകുന്നുണ്ടെന്ന് സംവിധായകന്‍.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT