സിദ്ധാര്‍ഥ് ഭരതന്‍
celebrity trends

സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി. സുഹൃത്തായ സുജിനാ ശ്രീധരനാണ് വധു. തൃശ്ശൂര്‍ ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്.

സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ട് 2012ല്‍ സംവിധായകനായും സിദ്ധാര്‍ഥ് മാറി. പിന്നീട് 'ചന്ദ്രേട്ടന്‍ എവിടെയാ', 'വര്‍ണ്യത്തില്‍ ആശങ്ക' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സൗബിന്‍ നായകനാകുന്ന 'ജിന്നാ'ണ് സിദ്ധാര്‍ഥിന്റെ തുടങ്ങാനിരിക്കുന്ന ചിത്രം.

'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്

കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

SCROLL FOR NEXT