Boxoffice

പറവ ആലോചിച്ചത് അന്‍വര്‍ റഷീദിന് വേണ്ടി: സൗബിന്‍ ഷാഹിര്‍

THE CUE

ആദ്യമായി സംവിധാനം ചെയ്ത പറവ അന്‍വര്‍ റഷീദിന് സംവിധാനം ചെയ്യാന്‍ വേണ്ടി ആലോചിച്ചിരുന്നതായിരുന്നുവെന്ന് സൗബിന്‍ ഷാഹിര്‍. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് സൗബിന്‍ ഷാഹിര്‍ ഇക്കാര്യം പറഞ്ഞത്. അന്‍വര്‍ റഷീദിന് വേണ്ടി ഫസ്റ്റ് ലവ് എന്ന സ്‌ക്രിപ്റ്റും പറവ എന്ന കഥയും ആലോചിച്ചിരുന്നു. പ്രേമം സെന്‍സര്‍ കഴിഞ്ഞ് അന്‍വര്‍ റഷീദിനൊപ്പം ഇരിക്കുമ്പോഴാണ് പറവയുടെ ട്രാക്ക് പറഞ്ഞത്.

ഫസ്റ്റ് ലവ് എന്ന സ്റ്റോറി പ്രാവ് വളര്‍ത്തുന്ന ചെക്കന്‍മാരുമായി മിക്‌സ് ചെയ്‌തൊരു പ്ലോട്ട് ഉണ്ടാക്കിയെന്ന് പറഞ്ഞപ്പോള്‍ അമ്പുക്ക കഥ കേള്‍ക്കാമെന്ന് പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒരു പണി ചെയ്യ്, ഇത് താന്‍ ഡയറക്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. ആ സ്‌പോട്ടില്‍ തന്നെ അഡ്വാന്‍സും തന്നു. സിനിമയില്‍ നിന്ന് വിട്ട് മാറി നില്‍ക്കുന്ന സമയമായിരുന്നു. മാറി നിന്ന് ഇപ്പോ തന്നെ എഴുത്ത് തുടങ്ങിക്കോ എന്ന് പറഞ്ഞു. ഇത് തന്നെ ചെയ്യണമെന്ന് പറഞ്ഞു.
സൗബിന്‍ ഷാഹിര്‍

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍, ആഷിക് അബു, അമല്‍ നീരദ് എന്നിവരുടെ പുതിയ ചിത്രങ്ങള്‍ എന്നിവയാണ് സൗബിന്‍ ഷാഹിറിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍.

സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന് സൗബിന്‍ ഷാഹിര്‍. സുരാജേട്ടന്‍ ഇതുപോലൊരു റോള്‍ ചെയ്ത് മുമ്പ് കണ്ടിട്ടില്ല. ദ ക്യു അഭിമുഖ പരമ്പരയിലാണ് സൗബിന്‍ ഷാഹിര്‍ ഇക്കാര്യം പറഞ്ഞത്.

വികൃതിയില്‍ ഞങ്ങള്‍ ഒരു സീനിലേ ഉള്ളൂ, ഞാന്‍ ഇന്നേവരെ സുരാജേട്ടന്റെ ഇതുപോലെ പൊളിച്ചടുക്കുന്നത് കണ്ടിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ ഇരുന്നാണ് മേക്കപ്പ്. എഴുപത് വയസിനടുത്ത് ഉള്ള കഥാപാത്രം. മേക്കപ്പ് ചെയ്ത് കണ്ണാടിയില്‍ നോക്കി അച്ഛന്‍ തന്നെ എന്ന് സുരാജേട്ടന്‍ പറയുന്നുണ്ടായിരുന്നു. സുരാജേട്ടന്‍ പെര്‍ഫോം ചെയ്യുന്നിടത്ത് ചിലപ്പോള്‍ മിണ്ടാനാകാതെ നിന്നിട്ടുണ്ട്. എനിക്ക് സുരാജേട്ടന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമ ആന്‍ഡ്രോയ്ഡ് ആണ്.

രതിഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഭാസ്‌കരപ്പൊതുവാള്‍ എന്ന വയോധികന്റെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മകന്‍ സുബ്രഹ്മണ്യനെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT