Boxoffice

സിനിമാ ടിക്കറ്റിന് നികുതി: അതിക്രമം ചോദിക്കാന്‍ ‘അമ്മ’യും അച്ഛനുമില്ലേയെന്ന് വിഷ്ണു നാഥ്

THE CUE

സിനിമാ ടിക്കറ്റിന് മേല്‍ വിനോദ നികുതി ചുമത്തിയതില്‍ ചലച്ചിത്ര സംഘടനകള്‍ പ്രതികരിക്കാത്തതിനെ പരിഹസിച്ച് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. പ്രളയ മറവിലുള്ള നികുതി ഭീകരത താരസംഘടനയായ അമ്മ അറിയുന്നില്ലേയെന്നാണ് പരിഹാസം. അമ്മ സംഘടനയുടെ തലപ്പത്ത് 2 ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ഉണ്ടായിട്ടും ഇതിനെതിരെ പ്രതികരിക്കാത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും വിഷ്ണുനാഥ്.

ജി എസ് ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം സിനിമാ ടിക്കറ്റുകളുടെ മേല്‍ ചുമത്തിയിരുന്ന വിനോദ നികുതി ഒഴിവാക്കിയിരുന്നു. ഒറ്റ നികുതി എന്നതാണല്ലോ ജി എസ് ടി കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക് 10% വിനോദനികുതിയായി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അത് ചോദ്യം ചെയ്ത് സിനിമാ രംഗത്തെ സംഘടനകള്‍ കോടതിയെ സമീപിച്ചു. അതിനിടയില്‍ സംഘടനകള്‍ മുഖ്യമന്ത്രിയുമായും മന്ത്രിയുമായുമെല്ലാം ചര്‍ച്ചകള്‍ നടത്തി.

ആ കേസ് കോടതിയുടെ മുന്നില്‍ നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. അതു പ്രകാരം സിനിമാ ടിക്കറ്റിന് മേല്‍ ജി.എസ്.ടിക്ക് പുറമെ അഞ്ച് ശതമാനവും എട്ടര ശതമാനവുമെല്ലാമായി വിനോദ നികുതി ഏര്‍പ്പെടുത്തിയിരിക്കയാണ്.

പ്രളയം വന്ന് നടുവൊടിഞ്ഞ ജനതയ്ക്ക്‌മേല്‍ പ്രളയനികുതിയും മുന്‍പ് ചുമത്തിയിട്ടുണ്ട്. അതും സിനിമാ ടിക്കറ്റിനും ബാധകമാണ്. സാധാരണക്കാരന്റെ ചെലവു കുറഞ്ഞ വിനോദോപാധിയാണ് സിനിമ കാണുക എന്നത്. അവരുടെ വിശ്രമവേളയിലെ സന്തോഷാനുഭവത്തിന്റെ മേലാണ് പുതിയ നികുതി കൂടി ചുമത്തുന്നത്. പ്രത്യേക ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് അതിനുമേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് ജനവിരുദ്ധത അല്ലാതെ മറ്റെന്താണ്

ഇവിടെ ഒരുതരം നികുതി ഭീകരതയാണ് തോമസ് ഐസക് പല രൂപത്തില്‍ പാവപ്പെട്ടവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സിനിമാ വ്യവസായത്തെയും ആ മേഖലയെയും ബാധിക്കുന്ന ഏറ്റവും വലിയ ഈ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ ഇവിടെ ഒരു 'അമ്മ'യും അച്ഛനുമില്ലെന്നതാണ് സഹതാപം. ഈ ഉത്തരവിനെതിരെ പ്രതികരിക്കാന്‍ അവര്‍ എന്തുകൊണ്ടാണ് ഭയക്കുന്നത് ?

ഇതര സംസ്ഥാനങ്ങള്‍ ചലച്ചിത്ര മേഖലയെ പോഷിപ്പിക്കാനായി നിരവധി പദ്ധതികളും നികുതിയിളവും നല്‍കി കൊണ്ടിരിക്കുമ്പോഴാണ്, ഇവിടെ സിനിമാ മേഖലയെ സര്‍ക്കാര്‍ തന്നെ തകര്‍ക്കുന്നത്.

അമ്മ സംഘടനയുടെ തലപ്പത്ത് 2 ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ഉണ്ടായിട്ടും ഇതിനെതിരെ പ്രതികരിക്കാത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.സകല കലകളുടെയും സംഗമകലയെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയെ കച്ചവട കണ്ണോടെ മാത്രം കാണുന്ന മനോഭാവം ആദ്യം ഉപേക്ഷിക്കണം.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT