Boxoffice

ചെക്ക് വിളിച്ച് സുരേഷ് ഗോപി ; ‘അവസരമൊരുക്കി’യതിന് അനൂപ് സത്യന് നന്ദി പറഞ്ഞ് ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ 

THE CUE

സുരേഷ് ഗോപിക്കൊപ്പം ചെസ് ബോര്‍ഡിന് ഇരു ഭാഗത്തായി ഇരിക്കുന്ന ചിത്രവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

എങ്ങനെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ടതെന്ന് അറിയില്ല. ആഹ്ലാദത്തോടെ സുരേഷ് സാറിനെ നോക്കുകയാണ്. അത്ര നല്ല സംഭാഷണങ്ങള്‍. മികച്ച ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടും. അദ്ദേഹത്തിന്റെയൊപ്പം പ്രവര്‍ത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. ഇങ്ങനെയൊരു അവസരത്തിലൂടെ അനുഗ്രഹിക്കപ്പെട്ട പോലെ തോന്നുന്നു. നല്ലൊരച്ഛനാണദ്ദേഹം ഗോകുലിനെ ഏറെ ക്കാലായി അറിയാം. ഇളയ സഹോദരന്‍ മാധവുമായും സമയം ചെലവിടാന്‍ സാധിച്ചിട്ടുണ്ട്. അത്രമേല്‍ സ്‌നഹമുള്ള കുട്ടികളാണ് ഇരുവരും. ഈ ചിത്രം പലതരത്തില്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇതെല്ലാ സാധ്യമാക്കിയതിന് അനൂപ് സത്യന് നന്ദി.
ദുല്‍ഖര്‍ സല്‍മാന്‍  

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ദുല്‍ഖറും ഒന്നിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെസ് കളി ചിത്രത്തിലെ രംഗമാണോ അതോ ഷൂട്ടിംഗ് ഇടവേളയിലേതാണോയെന്ന് വ്യക്തമല്ല. സുരേഷ് ഗോപിക്ക് കറുപ്പും ദുല്‍ഖറിന് വെളുപ്പും കരുക്കളാണ് ചിത്രത്തില്‍. അങ്ങനെയെങ്കില്‍ സുരേഷ് ഗോപി ചെക്ക് വിളിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ മന്ത്രി, ആന, തേര് കരുക്കളെല്ലാം സുരേഷ് ഗോപി വെട്ടിയിട്ടുണ്ട്.

അവര്‍ നന്നായി കളിക്കുമെന്നാണ് സംവിധായകന്‍ അനൂപ് സത്യന്‍ ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചത്. നാല് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ശോഭനയും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT