പുതിയ ലുക്കില്‍ സുരേഷ് ഗോപി; അനൂപ് സത്യന്‍ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു

പുതിയ ലുക്കില്‍ സുരേഷ് ഗോപി; അനൂപ് സത്യന്‍ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു

സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ഐ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പിന്നീട് താരം സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇതിനിടെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2വും സുരേഷ് ഗോപിയുടേതായി അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ ലുക്കില്‍ സുരേഷ് ഗോപി; അനൂപ് സത്യന്‍ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു
ദുല്‍ഖറും കല്യാണിയും ശോഭനയ്ക്കും സുരേഷ് ഗോപിക്കുമൊപ്പം ,അനൂപ് സത്യന്‍ ചിത്രത്തിന് തുടക്കം 

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലായിരുന്നു ശോഭന ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ആര് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭനയും സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഒരുങ്ങുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്‍ ലാല്‍ ജോസിനൊപ്പം സഹസംവിധായകനായിരുന്നു.ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്. മുകേഷ് മുരളീധരനാണ് ക്യാമറ. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രവുമാണിത്. ദിനോ ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റിയൂസും അല്‍ഫോണ്‍സ് ജോസഫ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

പുതിയ ലുക്കില്‍ സുരേഷ് ഗോപി; അനൂപ് സത്യന്‍ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു
‘അങ്കിളാണ് എന്റെ സിനിമയ്ക്കായി ബുക്ക് ചെയ്ത ആദ്യത്തെ ടെക്‌നീഷ്യന്‍’, സത്യന്‍ അന്തിക്കാടിന്റെ മോമി മകനൊപ്പവും 

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in