Boxoffice

ഒമ്പതു വര്‍ഷം മുന്‍പേ പ്രവചിച്ച് ‘കണ്ടേജിയന്‍’; വുഹാനിലെ കൊറോണ മാതൃകയില്‍ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ 

THE CUE

2011ല്‍ ഇറങ്ങിയ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ തില്ലയറാണ് കണ്ടേജിയന്‍. ചൈനയിലെ വുഹാനില്‍ നിന്നുമാണ് കണ്ടേജിയന്റെ കഥ തുടങ്ങുന്നത്. അത്യധികം പ്രചരണശേഷിയുളള വൈറസ് ബാധ നിമിഷങ്ങള്‍ക്കുളളില്‍ ആളുകളുടെ ജീവനെടുക്കുന്നു. ചൈനയില്‍ ഇപ്പോള്‍ നിലവിലുളള സാഹചര്യവുമായി ഏറെ സാമ്യമുളളതാണ് ചിത്രത്തിന്റെ പ്രമേയം. കൊറോണ വൈറസ് ബാധയില്‍ നൂറിലധികം പേരാണ് ചൈനയില്‍ ഇതുവരെ മരിച്ചിട്ടുളളത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ബെത്ത് ബിസിനസ്സ് ട്രിപ്പിനു വേണ്ടി ഹോങ്കോങ് സന്ദര്‍ശിക്കുന്നു. അവിടെ നിന്നും അവര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുന്നു. വവ്വാലില്‍ നിന്നും പന്നിയിലേയ്ക്ക് പകരുന്ന വൈറസ് പിന്നീട് മനുഷ്യരിലേയ്ക്കും വ്യാപിക്കുന്നു. പന്നിയുടെ മാംസം ശുചിയാക്കുന്ന ഷെഫിനാണ് ആദ്യം രോഗം പകരുന്നത്. അയാളില്‍ നിന്നും ബെത്തിന്റെ ശരീരത്തിലേയ്ക്കും രോഗമെത്തുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷമാണ് ബെത്തിന്റെ ശരീരത്തില്‍ രോഗാവസ്ഥ പ്രകടമാക്കുന്നത്. ഇത് പിന്നീട് ബെത്തിന്റെ മരണത്തിന് കാരണമാകുന്നു. ഇതേ രോഗ ലക്ഷണത്തില്‍ ബെത്തിന്റെ മകനും മരിക്കുന്നതോടെയാണ് വൈറസ് ആക്രമണം ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. കൊറോണ വൈറസിനോട് തുല്യമായ രോഗലക്ഷണങ്ങളാണ് സിനിമയില്‍ വൈറസ് ബാധയേറ്റ രോഗികളിലും പ്രകടമാകുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രമേയത്തിലെ സാമ്യത ചിത്രത്തിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഗൂഗിള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ടോപ്പിലാണ് കണ്ടേജിയന്‍. ഐ ട്യൂണ്‍ മൂവി റെന്റല്‍ ചാര്‍ട്ടിലും ചിത്രം ഇടംനേടി. സ്റ്റീവന്‍ സോഡര്‍ബര്‍ഗാണ് കണ്ടേജിയന്റെ സംവിധായകന്‍. ഗ്വിനെത്ത് പാല്‍ട്രോ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബെത്തിനെ അവതരിപ്പിക്കുന്നു.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT