Auto

BYD എംപിവി, ഇലക്ട്രിക് മിനി വാൻ ഇന്ത്യൻ വിപണിയിൽ

THE CUE

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളാണ് BYD. ചൈനീസ് കമ്പനിയായ  BYD യുടെ ഇന്ത്യ ഘടകമാണ് ഇപ്പോൾ രണ്ട് പുതിയ വാഹനങ്ങളുമായി  വിപണിയിൽ എത്തിയിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാൻ ശ്രേണിയിലേയ്ക്ക് BYD യുടെ സംഭാവനയായി എത്തുന്നത് BYD T3 ഇലക്ട്രിക്ക് എംപിവി, T3 ഇലക്ട്രിക്ക് മിനിവാന്‍ എന്നീ മോഡലുകളാണ്.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിൽ നല്ല സാധ്യതയാണുള്ളതെന്നും, വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യം കണക്കിലെടുത്ത് ഇന്ത്യയെ ഒരു ആഗോള ഇലക്ട്രിക്ക് ഹബ്ബാക്കി മാറ്റുന്നതിന്  BYD ഒപ്പം ഉണ്ടാകുമെന്നും പുതു മോഡലുകളുടെ വരവ് പ്രഖ്യാപിച്ചു കൊണ്ട് BYD ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ലിയു ഷൂലിയാങ് പറഞ്ഞു.

ഇരു വാഹനങ്ങളിലും കമ്പനിയുടെ സ്വന്തം ബാറ്ററികളാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല DC ഫാസ്റ്റ് ചാര്‍ജറും, സാധാരണ AC ചാര്‍ജറും ഉപയോഗിച്ച് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്ററുകള്‍ വരെ സഞ്ചരിക്കാനും ഫാസ്റ്റ് ചാര്‍ജറില്‍ 1.5 മണിക്കൂറുകള്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് കൈവരിക്കാനും ഈ പുതുവാഹനങ്ങള്‍ക്ക് കഴിയും.

മറ്റു പ്രത്യേകതകൾ

T3 എംപിവിയിലും, T3 മിനിവാനിലും സ്റ്റാന്‍ഡേര്‍ഡായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഉള്ളത്. അതോടൊപ്പം കീ ലെസ്സ് എന്റ്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ വരുന്ന മ്യൂസിക്ക് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്ലാമറ എന്നിവയും പുതിയ മോഡലുകളുടെ പ്രത്യേകതകളാണ്. സുരക്ഷാ ഫീച്ചറുകളായി വാഹനങ്ങളില്‍ ABS, ഇലക്ട്രിക്ക് പാര്‍ക്കിങ് സിസ്റ്റം, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിഭ്യൂഷന്‍ എന്നിവ നൽകിയിരിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം വാഹനത്തിന്റെ സ്മാര്‍ട്ട് മാനേജ്‌മെന്റിനും മെയിന്റെനന്‍സിനുമായി കണ്‍ട്രോളര്‍ ഏരിയ നെറ്റ്‌വര്‍ക്ക് സംവിധാനവും കമ്പനി പ്രധാനം ചെയ്യുന്നുണ്ട്.

പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും, നൂതനവുമായ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ് പുതു വാഹനങ്ങളെ ഇന്ത്യൻ നിരത്തിൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള BYD കമ്പനിയുടെ ലക്ഷ്യം.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT