എസ്എഫ്ഐ കാലമാണ് എന്നിലെ രാഷ്ട്രീയ മനുഷ്യനെ രൂപപ്പെടുത്തിയത്. അത് പറയുന്നതിൽ അഭിമാനം മാത്രം. ശരിയെന്ന് ഉറപ്പിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അല്പം കനം കൂടുന്നത് ഉള്ളിലെ മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം കൊണ്ട്. വാർത്താ ബഹളങ്ങൾക്കിടയിൽ വ്യക്തിജീവിതം ശ്രദ്ധിക്കാനാകാത്തതിൽ വിഷമമുണ്ട്. ഇത്ര കടുപ്പിക്കേണ്ട എന്ന ആലോചന മനസിലുണ്ട്. മതം പറഞ്ഞ് വിമർശിക്കുന്നതും, വീട്ടുകാരെ ചീത്തവിളിക്കുന്നതുമാണ് ഏറ്റവും വിഷമം. ദ ക്യു പോഡ്കാസ്റ്റിൽ 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം.