Tech

ഓപ്പോ റെനോ 3 പ്രോ മാര്‍ച്ചില്‍ വിപണിയിലെത്തും; പ്രത്യേകതകള്‍ അറിയാം 

THE CUE

മാര്‍ച്ച് ആദ്യവാരം തന്നെ റെനോ 3 പ്രോ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഓപ്പോ ഔദ്യോഗികമായി അറിയിച്ചു. ഓപ്പോ റെനോ 3 പ്രോ ഇന്ത്യയിലെ മീഡിയ ടെക് ഹെലിയോ പി 95 ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നു, ഇത് ഓപ്പോ റെനോ 2 ഇസെഡ് സ്മാര്‍ട്ട്ഫോണില്‍ കണ്ട ഹീലിയോ പി 90 നെക്കാള്‍ നവീകരിച്ചതാണ്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

8 ജിബി റാം, ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് 10 എന്നിവയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍. ഓപ്പോ റെനോ 3 പ്രോ ചൈനയില്‍ സ്നാപ്ഡ്രാഗണ്‍ 765 ജി SoC ഉപയോഗിച്ച് നേരത്തെ പുറത്തിറക്കിയിരുന്നു, 5G പിന്തുണയുള്ളതായിരുന്നു ഇത്. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ 5G നെറ്റ്വര്‍ക്ക് പിന്തുണയില്ലാത്തതിനാല്‍, ഓപ്പോ 4G സവിശേഷതകളുള്ള റെനോ 3 പ്രോയെ ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. അതോടൊപ്പം ഇന്ത്യന്‍ വേരിയന്റ് ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍ ഉള്‍പ്പെടെ വ്യത്യസ്ത സവിശേഷതകളും ഉണ്ടാകും.

റെനോ 3 പ്രോയില്‍ മീഡിയടെക് ഹീലിയോ പി 95 ചിപ്സെറ്റ് ആയിരിക്കും ഉണ്ടാകുക. 8 ജിബി റാം, 1080*2400 പിക്സല്‍ റെസല്യൂഷന്‍ വഹിക്കുന്ന ഒരു ഫുള്‍ എച്ച്ഡി+ സ്‌ക്രീന്‍, മുന്‍പില്‍ 64 എം.പി ക്വാഡ് സജ്ജീകരണത്തോടെ ഡ്യൂവല്‍ സെല്‍ഫി ക്യാമറകള്‍ തുടങ്ങിയവും ഈ മോഡലിനുണ്ടാകും. റെനോ 3 പ്രോ ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത കളര്‍ ഒഎസ് 7 പ്രവര്‍ത്തിക്കില്ല. ഹീലിയോ പി 95 എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യത്തില്‍ ഉറപ്പുമില്ല, പക്ഷേ ഇത് സ്‌നാപ്ഡ്രാഗണ്‍ 765 ജി SoC ക്ക് തുല്യമായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

സന്നദ്ധ സേവന മേഖലയിലേക്ക് 100 കോടി രൂപ നല്‍കി ജോയ് ആലുക്കാസ്; പദ്ധതി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ഭരണാധികാരി

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

SCROLL FOR NEXT