Mobile

മേറ്റ് 20 എക്‌സ്5 ജി വിപണിയിലേക്ക്, വാവേ യുടെ ആദ്യ 5 G സ്മാര്‍ട്ട് ഫോണ്‍  

THE CUE

വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 26 ന് ചൈനയിൽ ആണ് ഫോൺ ആദ്യo  വിത്പ്പനയ്ക്ക്
എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഫോണിന്റെ സ്ക്രീന് വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല. എന്നാല് 5ജി സാങ്കേതിക വിദ്യക്ക് അനുയോജ്യമാകും വിധം ആന്തരികമായി ചില മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. 5ജി ബാലോങ് 5000 മോഡം പുതിയ ഫോണിൽ ചേർത്തിട്ടുണ്ട്.  ബാറ്ററി 4200 എംഎഎച്ച്‌ ല്‍ നിന്നും 5000 എംഎഎച്ച്‌ ആയി ഉയര്‍ത്തുകയും റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിക്കുകയും ചെയ്തു. പുതിയ ഫോണിന്റെ സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആയി ഉയര്‍ത്തിയതും എടുത്തു പറയേണ്ട സവിശേഷതകളാണ്.

ചൈനയ്ക്ക് പുറമേ യുഎഇയിലും ഫോണ്‍ ലഭ്യമാവുമെന്ന് അറിവുണ്ടെങ്കിലും അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിൽ തന്നെയാണ്.മേറ്റ് 20 എക്സ് സ്മാര്‍ട്ഫോണിന് സമാനമാണ്  പുതിയ 5ജി പതിപ്പ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT