Tech

കിരിന്‍ 659 പ്രൊസസറുമായി ഹുവാവെ മീഡിയ പാഡ് ടി 5 ഇന്ത്യയില്‍ 

THE CUE

ചൈനീസ് ടെലികോം രംഗത്തെ ഭീമനായ ഹുവാവെയുടെ ഇന്ത്യന്‍ ടാബ്ലെറ്റ് ശൃംഖലയിലേക്ക് ഒരു അംഗം കൂടി. ഹുവാവെ മീഡിയപാഡ് ടി 5 എന്ന് പേരുള്ള പുതിയ മോഡല്‍ 16000 രൂപ വിലയില്‍ വില്‍പ്പനയ്ക്ക്. 0.1 ഇഞ്ച് സ്‌ക്രീന്‍, ഒക്ട-കോര്‍ പ്രൊസസര്‍. ഡ്യുവല്‍ സ്പീക്കറുകള്‍, ആന്‍ഡ്രോയിഡ് ഓറിയോ 8.0 എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായാണ് മീഡിയ പാഡ് ടി 5 ന്റെ ഇന്ത്യയിലേക്കുള്ള ചുവടുവെപ്പ്. ഹുവാവെ യുടെ സബ്-ബ്രാന്‍ഡ് ഉടമയായ ഹോണര്‍ മീഡിയ പാഡ് ടി 3 10999 രൂപയ്ക്ക് അവതരിപ്പിച്ചിരുന്നു. 14990 രൂപയിലാണ് മീഡിയ പാഡ് ടി 5 ന്റെ വില തുടങ്ങുന്നത് ഈ മോഡലിന് 2 ജിബി റാമും 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുമുണ്ടാകും.

3 ജിബി റാം 32 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുമുള്ള മോഡലിന് 16990 രൂപയുമാണ് വില. ജൂലൈ 10 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ മീഡിയ പാഡ് ടി 5 ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. ആമസോണ്‍ ഇന്ത്യയാകും മീഡിയ പാഡ് ടി 5 വില്പന നടത്തുക. അതേസമയം വേറെ ഏതെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിലൂടെ ടാബ്ലെറ്റ് ലഭ്യമാക്കുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. കറുപ്പ് നിറത്തിലുള്ള വേര്‍ഷന്‍ മാത്രമാണ് ഇന്ത്യയിലെത്തുക. ലോഞ്ച് ഓഫര്‍ ആയി ഒരു ഫ്‌ളിപ് കവറും 3000 രൂപ വിലയുള്ള ഹുവാവെ ഇയര്‍ഫോണും ടാബ്ലറ്റിന്റെ കൂടെ നല്‍കും. ഹുവാവെ യുടെ യുസര്‍ ഇന്റര്‍ഫേസില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ടാബ്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.

1920 ടു 1200 പിക്‌സല്‍ റസല്യൂഷനുള്ള 10.1 ഇഞ്ച് ഫുള്‍ എച് ഡി ഡിസ്പ്ലേയാണ് ടാബ്ലെറ്റിന്റെ ആകര്‍ഷണം. തിന്‍ ആന്‍ഡ് ലൈറ്റ് ബോഡി ഡിസൈനില്‍ ഈ സ്‌ക്രീന്‍ ഒരു റോയല്‍ ലുക്ക് തന്നെയാണ്. ഒക്ട കോര്‍ ഹൈസിലിക്കോണ്‍ കിരിന്‍ 659 പ്രൊസസറാണ് ടാബ്ലെറ്റിന്റെ കരുത്ത്. കൂടാതെ 5100 മില്ലി ആംപ് ഹവര്‍ ബാറ്ററി കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്രയും സ്പെക്സിന്റെ കൂടെ ട്വിന്‍ സ്പീക്കറുകളും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്യാമറയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പിറകില്‍ എഫ് 2.4 അപ്പേര്‍ച്ചറുള്ള 5 എം.പി ഓട്ടോഫോക്കസ് ക്യാമറയും മുന്നില്‍ എഫ് 2.4 അപ്പേര്‍ച്ചറുള്ള 2 എംപി ഫിക്‌സഡ് ഫോക്സ് ഫ്രണ്ട് ഷൂട്ടറുമാണ് കൊടുത്തിരിക്കുന്നത്.കൂടാതെ വൈഫൈ, 4 ജി എല്‍.ടി.ഇ , ജി.പി.എസ് എന്നിങ്ങനെ മറ്റ് സവിശേഷതകളുമുണ്ട്.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT