Tech

പേരുദോഷം മാറ്റാന്‍ ഏറ്റവും പുതിയ ഡിസൈനില്‍ മാക് പ്രൊയുമായി ആപ്പിള്‍

THE CUE

2013 ല്‍ പുറത്തിറങ്ങിയിരുന്ന ആപ്പിളിന്റെ മാക് പ്രൊ കംപ്യൂട്ടറിനെ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത് ആപ്പിളിന്റെ 'ഗ്ലോസി ട്രാഷ് കാന്‍' എന്നാണ്. പെര്‍ഫോമന്‍സ് വെച്ച് നോക്കുമ്പോള്‍ മാക് പ്രൊ 2013 ആപ്പിളിന്റെ ഒരു അബദ്ധം തന്നെയായിരുന്നു. ഈ പേരുദോഷം തിരുത്താന്‍ വേണ്ടി ചില്ലറ സമയമല്ല ആപ്പിള്‍ നീക്കിവെച്ചത്. മുമ്പത്തേതിലും മികച്ച പെര്‍ഫോമന്‍സുമായി മാക് പ്രോ 2019 എന്ന ഡിസൈന്‍ ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

പുതിയ രൂപത്തില്‍ മാക് പ്രോ കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ളതും മികവുറ്റതുമാണെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്തായാലും പുതിയ ഡിസൈനിലൂടെ തങ്ങളുടെ ക്ലാസിക് ചീസ് ഗ്രേറ്റര്‍ ലുക്ക് ആപ്പിള്‍ തിരിച്ചുകൊണ്ടുവെന്നു എന്നു തന്നെ പറയാം.

കൂടുതല്‍ കരുത്തുറ്റതും ഫ്‌ലെക്‌സിബിളുമായ ഡിസൈനിലൂടെ പഴയ മോഡലിനുണ്ടായിരുന്ന എല്ലാ പോരായ്മകളും പരിഹരിക്കാന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട് സാധിച്ചിട്ടുണ്ട്. 28 ല്‍ അധികം കോറുകള്‍ ഉള്ള ഏറ്റവും പുതിയ ഇന്റല്‍ ക്‌സിയോന്‍ പ്രോസസറാണ് മാക് പ്രോ 2019 ന്റെ ഹൃദയം. കൂടാതെ ഹെവി ഡ്യുട്ടി കൂളിംഗ് സിസ്റ്റവും 1.5 ടെറാബൈറ്റ് സിസ്റ്റം മെമ്മറിയും ആകര്‍ഷണങ്ങളാണ്.

ബോഡിയില്‍ എട്ട് പി.സി.ഐ. എക്‌സ്പ്രസ്‌സ് സ്‌ലോട്ടുകളും, രണ്ട് യു.എസ്.ബി സി ടൈപ്പ് സ്‌ലോട്ടുകളും, തണ്ടര്‍ബോള്‍ട്ട്് 3 സ്‌ലോട്ടും നല്‍കിയിരിക്കുന്നുു. മാക് പ്രോ 2019 ന്റെ ഒരു ഐ.ഓ വേര്‍ഷനും കൂടെ വിപണിയിലിറക്കുമെന്നും ആപ്പിള്‍ പറഞ്ഞു. ഇതില്‍ രണ്ട് തണ്ടര്‍ബോള്‍ട്ട്് 3 പോര്‍ട്ടുകളും യു.എസ്.ബി എ ടൈപ്പ് പോര്ടുകളും അധികമായി ഉണ്ടാകും.

കൂടാതെ ഒരു 3.5 എം.എം ഓഡിയോ ജാക്കും ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഉപയോക്താക്കള്‍ക്കായി ഒരു ഓപ്ഷണല്‍ 'ആഫ്റ്റര്‍ബേര്‍ണ്ണര്‍' ഡെഡികേറ്റഡ് വീഡിയോ എഡിറ്റിംഗ് കാര്‍ഡും ഉണ്ട്. ഇത് എഫ്.പി.ജി.എ അരേ ഉപയോഗപ്പെടുത്തി സെക്കന്‍ഡില്‍ 6 ബില്യ പിക്‌സെല്‍സ് പ്രോസസ്‌സ് ചെയ്യും. 1.4 കിലോവാട്ട്് പവര്‍ സപ്പ്‌ളെ ആണ് മാക് പ്രോ 2019 നു വേണ്ടത്. മൂന്ന് വലിയ കൂളര്‍ ഫാനുകള്‍ മുന്നിലായി തന്നെ കൊടുത്തിരിക്കുന്നു.

300 ക്യുബിക് ഫീറ്റ് പെര്‍ മിനിറ്റ് എ കണക്കില്‍ ഈ ഫാനുകള്‍ സിസ്റ്റത്തിലേക് വായു എത്തിക്കുു. 5999 ഡോളറാണ് മാക് പ്രോ 2019 ന്റെ വില ഏകദേശം നാല് ലക്ഷത്തില്‍ പതിനയ്യായിരം രൂപ. ഇതിന്റെ കൂടെത്തന്നെ മാക് പ്രോ 2019 നോട് മാച്ച് ചെയ്യുന്ന 32 ഇഞ്ച് 6 കെ മോണിറ്റര്‍ കൂടെ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട് ഇതിന് ഏകദേശം 4999 ഡോളറും പ്രൈസ് ടാഗ് കണക്കാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

അനാഥകുട്ടികൾക്ക് തണലേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് പദ്ധതിക്ക് 15 കോടി ദിർഹത്തിൻ്റെ കൈത്താങ്ങുമായി എം.എ. യൂസഫലി

SCROLL FOR NEXT