Cricket

‘ഇത് വിവാഹവാര്‍ഷിക സമ്മാനം’; വാങ്കഡെ ഇന്നിങ്‌സ് അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്ലി

THE CUE

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ തന്റെ വെടിക്കെട്ട് ഇന്നിങ്സ് അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്‌ലി. ഇന്നിങ്‌സ് അനുഷ്‌കയ്ക്കുള്ള വിവാഹ വാര്‍ഷിക ദിന സമ്മാനമാണെന്ന് നായകന്‍ മത്സരശേഷം പ്രതികരിച്ചു. 29 പന്തില്‍ നിന്നും 70 റണ്‍സ് അടിച്ചെടുത്ത കോഹ്ലി മത്സരം കാണാനെത്തിയ അനുഷ്‌കയ്ക്ക് ഒരു ഫ്ളൈയിംഗ് കിസ്സ് നല്‍കിയാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

വളരെ നല്ലൊരു ഇന്നിങ്‌സായിരുന്നു ഇന്നലത്തേത്. രണ്ടാം വിവാഹ വാർഷിക ദിനത്തിൽ ഇതൊരു സ്പെഷ്യൽ ഗിഫ്റ്റാണ്. എന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ഈ സവിശേഷ ദിനത്തിൽ പിറന്നത്
വിരാട് കോഹ്ലി 

ആദ്യം ബാറ്റ് ചെയ്ത് വിജയം സ്വന്തമാക്കാൻ കഴിഞ്ഞതിലും ഇന്ത്യൻ നായകൻ സന്തുഷ്ടനാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസിനെതിരെ 240 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ബൗളർമാർക്ക് ആത്മവിശ്വാസത്തോടെ പന്തെറിയാൻ സാധിച്ചു. 173 റൺസിൽ ഇന്ത്യ വിൻഡീസിനെ പിടിച്ചുകെട്ടി. ഓപ്പണർ ഇവിൻ ലീവിസിന് പരുക്കേറ്റതും സന്ദർശകർക്ക് തിരിച്ചടിയായി.

ഇന്നലത്തെ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്‌സറുകൾ തികയ്ക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശർമ്മ. ടി 20 റൺവേട്ടയിൽ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഒപ്പത്തിനൊപ്പമെത്തി. വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഇരുവര്‍ക്കും 2633 റൺസ് വീതമായി. രോഹിത് 104ഉം കോലി 75ഉം മത്സരങ്ങളിൽ നിന്നാണ് 2633 റൺസ് നേടിയത്. ഡിസംബർ 15നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT