Cricket

നേരത്തേ പോരേണ്ടി വരുമെന്ന് കരുതിയില്ല; വിമാന ടിക്കറ്റില്ലാതെ ഇംഗ്ലണ്ടില്‍ ചുറ്റിത്തിരിഞ്ഞ് ടീം ഇന്ത്യ

THE CUE

സെമിയിലെ അപ്രതീക്ഷിത തോല്‍വി സമ്മാനിച്ച നിരാശയില്‍ നിന്നും ആരാധകര്‍ പൂര്‍ണമായും മുക്തരായിട്ടില്ല. കോഹ്ലിയും സംഘവും ഇംഗ്ലണ്ടില്‍ നിന്ന് ലോകകപ്പുമായി വരുന്നത് സ്വപ്നം കണ്ടിരുന്ന ആരാധകര്‍ക്ക് അത്രയേറെ പ്രതീക്ഷയുണ്ടായിരുന്നു. 'എന്തുകൊണ്ട് നമ്മള്‍ തോറ്റു' വിശകലനങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇതിനിടെ ഫൈനല്‍ പ്രവേശം ഉറപ്പിച്ച് ആത്മവിശ്വാസത്തിലായിരുന്ന ടീം ഇന്ത്യ ഇപ്പോള്‍ മടക്ക ടിക്കറ്റ് കിട്ടാതെ ഇംഗ്ലണ്ടില്‍ ചുറ്റിത്തിരിയുകയാണ്.

ബുധനാഴ്ച്ച ന്യൂസിലന്‍ഡിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തുപോയതോടെയാണ് ബിസിസിഐയുടേയും ടീം ഇന്ത്യയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിയത്. ടീമിനെ, വൈകാതെ തന്നെ തിരികെ നാട്ടിലെത്തിക്കാനുള്ള മടക്കടിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് പറ്റിയില്ല. നായകന്‍ കോഹ്‌ലിയും ധോണിയും അടങ്ങുന്ന താരങ്ങളും പരിശീലകന്‍ രവിശാസ്ത്രിയും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം അടങ്ങുന്ന ഇന്ത്യന്‍ സംഘം മാഞ്ചസ്റ്ററില്‍ കാത്തിരിപ്പാണ്. ജൂലൈ 14 ഞായറാഴ്ച്ചയോടെ ടിക്കറ്റ് ലഭിക്കുമെന്ന് ബിസിസിഐ അധികൃതരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചു.

കളിക്കാരില്‍ മിക്കവരും ജൂലൈ ര14 വരെ മാഞ്ചസ്റ്ററിലുണ്ടാകും. അവിടെ നിന്നാണ് പുറപ്പെടുക. കളി അവസാനിച്ചതിന് ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരംഭിച്ചത്.
ബിസിസിഐ

ഏഴ് ആഴ്ച്ച നീണ്ട പര്യടനത്തിന് ശേഷം കുറച്ച് വിശ്രമിക്കാനും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പകരം മറ്റെങ്ങോട്ടെങ്കിലും യാത്ര പോകാനുമാണ് ചിലരുടെ തീരുമാനം. ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് നീലപ്പടയുടെ അടുത്ത ലക്ഷ്യം.

റാഞ്ചിയില്‍ മടങ്ങിയെത്തുന്ന ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ധോണി ഇപ്പോള്‍ വിരമിക്കേണ്ടെന്നാണ് ബിസിസിഐയുടെ അഭിപ്രായം. വിരമിക്കലിനേക്കുറിച്ച് തങ്ങളോട് ധോണിയൊന്നും പറഞ്ഞിട്ടില്ലെന്ന് സെമി പരാജയത്തിന് ശേഷം കോഹ്‌ലി പ്രതികരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകനെ ഏഴാമത് ഇറക്കുന്നതിന് പകരം അഞ്ചാമതായി ക്രീസിലേക്ക് വിട്ടിരുന്നെങ്കില്‍ ജയിക്കാമായിരുന്നെന്ന് സച്ചിനും ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അഭിപ്രായപ്പെട്ടിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT