അജിങ്ക്യ രഹാനെ  
Cricket

‘എന്റെ റെക്കോഡ് അത്ര മോശമല്ല’; ഏകദിന ടീമില്‍ തിരികെയെത്തുമെന്ന് രഹാനെ

THE CUE

രണ്ട് വര്‍ഷമായി ഏകദിന ടീമിന് പുറത്തിരിക്കുന്ന തനിക്ക് ഇനിയും തിരിച്ചുവരാന്‍ സാധിക്കുമെന്ന് അജിങ്ക്യ രഹാനെ. ക്രിക്കറ്റ് പോലെയുള്ളൊരു സ്‌പോര്‍ട്ടില്‍ എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന് രഹാനെ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്റെ റെക്കോഡ് മികച്ചതാണെന്ന് ഞാന്‍ ആരോടും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തന്റെ റെക്കോഡ് നല്ലതാണെന്നതാണ് വസ്തുതയെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് രഹാനെ അവസാനമായി നീല കുപ്പായം അണിഞ്ഞത്. 2019ലെ ലോകകപ്പ് ടീമിലും രഹാനയെ പരിഗണിച്ചിരുന്നില്ല.

ലോകകപ്പ് ടീമിൽ ഉൾപ്പെടാത്തപ്പോൾ ഞാൻ സ്വയം ഒരു ആത്മപരിശോധന നടത്തി. കുറച്ചു കാലം കളിക്കളത്തിൽ നിന്ന് വിട്ടു നിന്നു. വിൻഡീസ് പര്യടനത്തിൽ അതെന്നെ സഹായിച്ചു.
അജിങ്ക്യ രഹാനെ 

ഇംഗ്ലണ്ടിൽ ചെന്ന് കൗണ്ടി ക്രിക്കറ്റ് കളിച്ചതോടെ ഒരുപാട് പാഠങ്ങൾ പഠിച്ചു. ഒരു ക്രിക്കറ്റർ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും എന്നിൽ മാറ്റങ്ങളുണ്ടായി. ഞാൻ ഒറ്റയ്ക്ക് പാർക്കുകൾ സന്ദർശിച്ചു. ഒരു ഗ്ലാസ് കാപ്പിയും കുടിച്ച് എന്റെ പഴയ കാലം ഓർത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നതിന് മുൻപ് എന്റെ ചിന്താഗതി എന്തായിരുന്നുവെന്ന് മനസ്സിലാക്കി. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി, രഹാനെ കൂട്ടിച്ചേർത്തു.

ടെസ്റ്റിലെ സ്ഥിരാംഗമായ രഹാനെ നിലവിൽ മികച്ച ഫോമിലാണ്. ടെസ്റ്റിൽ ഈ വർഷം ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം റൺസ് നേടിയ താരം രഹാനെയാണ്. 11 ഇന്നിങ്‌സുകളിൽ നിന്നും 71 റൺസ് ശരാശരിയിൽ 642 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെ അവരുടെ മണ്ണിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT