POPULAR READ

രത്തന്‍ ടാറ്റയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന 'മില്ലെനിയല്‍ സുഹൃത്ത്'; ആരാണ് ശന്തനു നായിഡു?

'ഈ സൗഹൃദം എന്റെ മനസില്‍ അവശേഷിപ്പിച്ചിരിക്കുന്ന വിടവ് നികത്തുക എന്നതായിരിക്കും എന്റെ ജീവിത ദൗത്യം. വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില. എന്റെ വിളക്കുമരത്തിന് വിട'.

രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഒരുപക്ഷേ, എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ച പ്രതികരണമാണ് ഇത്. ശന്തനു നായിഡു എന്ന 28 കാരന്റേത്! രാജ്യം കണ്ട ഏറ്റവും മികച്ച വ്യവസായികളില്‍ ഒരാളായ രത്തന്‍ ടാറ്റയുടെ അടുത്ത സുഹൃത്ത്, സഹായി, ടാറ്റ ട്രസ്റ്റില്‍ ജനറല്‍ മാനേജര്‍, ഗുഡ്‌ഫെല്ലോസ് എന്ന പേരില്‍ വയോധികരും യുവാക്കളുമായുള്ള സൗഹൃദത്തിനായി സ്ഥാപിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പിന്റെ അമരക്കാരന്‍ എന്നിങ്ങനെയൊക്കെയാണ് ശന്തനുവിന്റെ മേല്‍വിലാസം. എന്നാല്‍ സാധാരണക്കാരനായിരുന്ന ഒരു യുവാവിന് രത്തന്‍ ടാറ്റയെപ്പോലെയൊരാളുടെ മനസില്‍ സ്ഥാനം ലഭിക്കാന്‍ കാരണമെന്തായിരിക്കും? ശന്തനു രത്തന്‍ ടാറ്റയില്‍ ചെലുത്തിയ സ്വാധീനം എന്തായിരിക്കും?

രത്തന്‍ ടാറ്റ പഠിച്ച കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് ശന്തനു. ശന്തനുവിന്റെ കുടുംബത്തിലെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്. എഴുത്തുകാരന്‍, ഇന്‍ഫ്‌ളുവന്‍സര്‍, സംരംഭകന്‍ എന്നീ നിലകളിലും ശന്തനു സ്വന്തമായി ഒരു ഇടമുണ്ടാക്കിയിട്ടുണ്ട്. ടാറ്റ എല്ക്‌സിയില്‍ ഡിസൈന്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ശന്തനുവും രത്തന്‍ ടാറ്റയുമായി അടുപ്പമുണ്ടാകുന്നത്. അതിന് കാരണമായത് രണ്ടു പേരുടെയും മൃഗസ്‌നേഹവും. 2014ല്‍ റോഡില്‍ ഒരു നായയുടെ ജഡം കിടക്കുന്നത് ശന്തനു കണ്ടു. അത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റിഫ്‌ളക്ടറുകളുള്ള ഒരു ഡോഗ് കോളര്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ശന്തനു ചിന്തിച്ചു. എന്നാല്‍ അതിനായി പണം കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. രത്തന്‍ ടാറ്റയ്ക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതാന്‍ നിര്‍ദേശിച്ചത് ശന്തനുവിന്റെ പിതാവാണ്.

ശന്തനു എഴുതിയ കത്ത് ടാറ്റയുടെ ശ്രദ്ധയില്‍ പെടുകയും രണ്ട് മാസത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കായി ശന്തനുവിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഒരു സുഹൃത്തിനൊപ്പമായിരുന്നു ശന്തനു കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ആദ്യ കൂടിക്കാഴ്ചയില്‍ അവര്‍ ടാറ്റയില്‍ നിന്ന് സാമ്പത്തിക സഹായം ചോദിക്കാന്‍ മടിച്ചു. പിന്നീട് ടാറ്റ ട്രസ്റ്റ് ശന്തനുവിന്റെ മോട്ടോപോവ്‌സ് എന്ന സംരംഭത്തില്‍ നിക്ഷേപം നടത്തി. മോട്ടോപോവ്‌സിന് ഇന്ന് രാജ്യത്തെ 17 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇരുവരുടെയും ബന്ധവും ഇതിനിടെ ദൃഢമായിരുന്നു. 2018 മുതല്‍ ശന്തനു രത്തന്‍ ടാറ്റയുടെ സഹായിയാണ്. രത്തന്‍ ടാറ്റയുടെ തോളില്‍ കയ്യിട്ട് നില്‍ക്കാവുന്ന അത്രയും സ്വാതന്ത്ര്യമുള്ളയാളായി ശന്തനു മാറിക്കഴിഞ്ഞിരുന്നു. നിലവില്‍ 5 കോടി രൂപ ആസ്തി മൂല്യമുള്ള കമ്പനിയായി ഗുഡ്‌ഫെല്ലോസ് മാറിക്കഴിഞ്ഞു.

രത്തന്‍ ടാറ്റയുടെ മൃതദേഹവും വഹിച്ചുകൊണ്ടുപോയ ആംബുലന്‍സിന് മുന്നില്‍ ബൈക്കോടിച്ചു പോകുന്ന ശന്തനുവിന്റെ ദൃശ്യമാണ് ഏറ്റവുമൊടുവില്‍ വൈറലായത്. രത്തന്‍ ടാറ്റയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ശന്തനുവിന്റെ ചിത്രം നേരത്തേ വൈറലായിരുന്നു. രത്തന്‍ ടാറ്റയെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയുടെ തോളില്‍ കയ്യിട്ടു നിന്നതിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തുകയും ചെയ്തു. എങ്കിലും രത്തന്‍ ടാറ്റയുടെ ബിസിനസ് ഉപദേഷ്ടാവ് എന്ന നിലയിലാണ് ശന്തനു അറിയപ്പെട്ടത്. ടാറ്റ ട്രസ്റ്റില്‍ ജനറല്‍ മാനേജര്‍ പദവിയിലാണ് ശന്തനു പ്രവര്‍ത്തിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT