POPULAR READ

പുഴയൊഴുക്കിനെ വീണ്ടെടുത്ത് ഗ്രാമം; കടുത്ത ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയ അപൂര്‍വ ഇടപെടല്‍ 

THE CUE

ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുഴയെ വീണ്ടെടുത്ത് ഇന്‍ഡോറിലെ കനാഡിയ ഗ്രാമവാസികള്‍. പത്തുവര്‍ഷമായി വേനലില്‍ കടുത്ത ജലക്ഷാമം നേരിടുകയാണ് ഇവിടത്തുകാര്‍. ഇതുവഴി ഒഴുകിയിരുന്ന പുഴ പലവിധ കാരണങ്ങളാല്‍ മരണശയ്യയിലായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ പ്രദേശം കടുത്ത വരള്‍ച്ചയാണ് നേരിടുക. കുടിവെള്ളം പോലും കിട്ടാക്കനിയാകും. കിലോമീറ്ററുകള്‍ താണ്ടിയും ജീവന്‍ പണയം വെച്ചും കാട്ടില്‍ പോയി വെള്ളം ശേഖരിക്കണം.

അല്ലെങ്കില്‍ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളം പണം കൊടുത്ത് വാങ്ങണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് നിരന്തരം ശബ്ദമുയര്‍ത്തിയിട്ടും ഭരണ നേതൃത്വത്തില്‍ നിന്ന് സഹായനടപടികളൊന്നും ഉണ്ടായില്ല. ഇതോടെ പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ഗ്രാമവാസികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പ്രദേശവാസികളുടെ കൂട്ടായ്മ രൂപീകരിച്ച് വറ്റിവരണ്ടുപോയ പുഴയെ അവര്‍ പുനരുദ്ധരിച്ചു. ഇത്തരത്തില്‍ പുഴയുടെ സ്വാഭാവികമായ ഒഴുക്ക് വീണ്ടെടുത്തു.

നാട്ടുകാര്‍ പിരിവെടുക്കുകയും ഒരു എഞ്ചിനീയറുടെ സഹായത്തോടെ ചെറിയ ഡാം നിര്‍മ്മിക്കുകയും ചെയ്തു. തുക സ്വരൂപിക്കാന്‍ ഗ്രാമം ഒന്നടങ്കം മുന്നിട്ടിറങ്ങിയിരുന്നു. കൃഷിക്കും ഉതകുന്ന തരത്തിലാണ് പദ്ധതി സാക്ഷാത്കരിച്ചത്. ഇതോടെ പ്രദേശത്തെ മുഴുവന്‍ ജലസ്രോതസ്സുകളിലും ജലസാന്നിധ്യം നിലനിര്‍ത്താനായെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇത്തരത്തില്‍ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ ഗ്രാമം.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT