ബിരുദം വേണോ, 10 മരം നടണം; പുതിയ നിയമം പാസാക്കി ഫിലിപ്പീന്‍സ്

ബിരുദം വേണോ, 10 മരം നടണം; പുതിയ നിയമം പാസാക്കി ഫിലിപ്പീന്‍സ്

ബിരുദം വേണമെന്നുള്ള എല്ലാ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും 10 മരം വീതം നടണമെന്ന പുതിയ നിയമവുമായി ഫിലിപ്പീന്‍സ്. എല്ലാ വിദ്യാര്‍ത്ഥികളും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കും മുമ്പ് 10 മരം നടണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മരം നടുന്നത് ഒരു പാരമ്പര്യമാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പുതിയ നിയമം ഫിലിപ്പീന്‍സ് പാസാക്കിയത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെ നേരിടാന്‍ കൂടിയാണ് സ്വാഗതാര്‍ഹമായ തീരുമാനം.

കൃത്യമായി നടപ്പാക്കിയാല്‍ ഒരു തലമുറ കൊണ്ട് 52,500 കോടി മരമങ്ങള്‍ നട്ടുപിടിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

ഫിലിപ്പീനിലെ മഗ്ഡാലോ പാര്‍ട്ടിയുടെ പ്രതിനിധിയായ ഗാരി അലേജാനോവാണ് പുതിയ നിയമ നിര്‍മ്മാണത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമാജികന്‍. 120 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസവും 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 5ലക്ഷം പേര്‍ കോളേജ് വിദ്യാഭ്യാസവും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്നിരിക്കെ വലിയൊരു മാറ്റത്തിനാണ് നിയമം വഴിയൊരുക്കുന്നതെന്ന് ഗാരി പറയുന്നു.

ബിരുദം വേണോ, 10 മരം നടണം; പുതിയ നിയമം പാസാക്കി ഫിലിപ്പീന്‍സ്
പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം, അത് ധാര്‍ഷ്ട്യമെങ്കില്‍ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി 

ഓരോ വര്‍ഷവും ഏറ്റവും ചുരുങ്ങിയത് 1750 ലക്ഷം മരങ്ങളെങ്കിലും വെച്ചുപിടിപ്പിക്കപ്പെടുമെന്നാണ് ഫിലിപ്പീന്‍ സര്‍ക്കാര്‍ കരുതുന്നത്. നിലവിലെ കാടുകളിലും കണ്ടല്‍ക്കാടുകളിലും സംരക്ഷിത മേഖലയിലും ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലും ഖനനമേഖലയിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലും മരങ്ങള്‍ വെച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവും വേഗം വനനശീകരണം നടക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയതോടെയാണ് ഫിലിപ്പീന്‍സിന്റെ കരുതല്‍ നടപടി. ഇരുപതാം നൂറ്റാണ്ടില്‍ 70 ശതമാനം വനമേഖലയുണ്ടായിരുന്ന ഫിലിപ്പീന്‍ 20 ശതമാനത്തിലേക്ക് ചുരുങ്ങിയത് വളരെപ്പെട്ടെന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in