POPULAR READ

തെരുവ് നായയല്ല ഇനി ഹ്യൂണ്ടായ് സെയില്‍സ്മാന്‍, സ്റ്റാര്‍ ആയി ടക്‌സണ്‍ പ്രൈം

തെരുവിലെ അലച്ചിൽ മതിയാക്കാം. ടക്‌സൺ പ്രൈം ഇനി ഹ്യുണ്ടായിയുടെ ഷോറൂമില്‍ സെയില്‍സ്മാനാണ്. ഷോറൂമിന് മുന്നിലൂടെ ദിവസങ്ങളായി അലഞ്ഞു നടന്നിരുന്ന നായയ്ക്കാണ് അധികൃതർ ജോലി നൽകിയിരിക്കുന്നത്. ടക്‌സൺ പ്രൈം എന്നാണ് പുതിയ സെയ്ൽസ്മാന് കമ്പനി നൽകിയ പേര്. ഫോട്ടോ പതിപ്പിച്ച ഐ‍‍ഡി കാർ​ഡും കഴുത്തിലിട്ടുള്ള ടക്‌സൺന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ഹ്യുണ്ടായ് ബ്രസീലിന്റെ ഒഫീഷ്യൽ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെയാണ് ടക്‌സന്റെ നിയമനത്തെ പറ്റി അറിയിച്ചിരിക്കുന്നത്. ടക്‌സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഇതിനോടകം മുപ്പതിനായിരത്തിൽ അധികം ആളുകളാണ് ടക്‌സണെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്.

കൊവിഡ് കാലത്ത്, ഉള്ള ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ആളുകൾ, അപ്പോഴാണ് ഹ്യുണ്ടായിയുടെ പുതിയ നിയമനം. എന്തായാലും പ്രതീക്ഷിക്കാതെ ജോലിക്കാരനായ ടക്‌സണ് അഭിനന്ദനം അറിയിച്ചുളള കമന്റുകൾ കൊണ്ട് നിറയുകയാണ് ഹുണ്ടായിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്.

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

SCROLL FOR NEXT