POPULAR READ

ആ പരാജയത്തിന്റെ ഉത്തരവാദിത്വം എനിക്കും ശ്രീനിക്കും, മമ്മൂട്ടിക്ക് കോമഡി ചേരില്ലെന്ന വാദം ശരിയല്ല: സത്യന്‍ അന്തിക്കാട്

മമ്മൂട്ടിക്ക് കോമഡി ചേരില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നത് ശരിയല്ല

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ 2020 ഏപ്രിലില്‍ ചിത്രീകരിക്കാനിരുന്നതാണ്. ഇക്ബാല്‍ കുറ്റിപ്പുറം ആയിരുന്നു തിരക്കഥ. കൊവിഡ് മൂലം മാറ്റി വച്ച സിനിമയുടെ സ്‌ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാനാകുമോ എന്ന് ഉറപ്പില്ലെന്ന് സത്യന്‍ അന്തിക്കാട്. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട്. മാധ്യമം ദിനപത്രത്തിലാണ് പ്രതികരണം.

ശ്രീധരന്റെ ഒന്നാം തിരുമുറിവ് വിജയിക്കാത്തതിന് കാരണം മമ്മൂട്ടിയല്ലെന്നും സത്യന്‍ അന്തിക്കാട്. മമ്മൂട്ടിക്ക് കോമഡി ചേരില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നത് ശരിയല്ല. ആ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കും ശ്രീനിവാസനുമാണ്. എന്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്.

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം, കളിക്കളം, ഗോളാന്തരവാര്‍ത്തകള്‍, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കനല്‍ക്കാറ്റ് എന്നിവ വിജയമായിരുന്നു. തിയറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷനിലും സമീപവര്‍ഷങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലെ സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയാകാറുള്ള സിനിമയാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്. മമ്മൂട്ടിയെ നായകനാക്കി 2007ല്‍ സംവിധാനം ചെയ്ത ഒരാള്‍ മാത്രം ആണ് ഈ കൂട്ടുകെട്ടില്‍ ഒടുവിലെത്തിയ സിനിമ. ഈ ചിത്രം തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയി.

2020ലെ മമ്മൂട്ടിയുടെ ഓണം റിലീസായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത്. ഒടിടി പ്ലാറ്റ്‌ഫോം തിയറ്ററുകള്‍ക്ക് പകരമാകില്ലെന്നും സത്യന്‍ അന്തിക്കാട്. സിനിമയും തിയറ്ററും ശക്തമായി തിരിച്ചുവരും.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT