POPULAR READ

പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ജൂണ്‍ 15ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം. ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്നറിയുന്നു.

ബംഗളൂരുവില്‍ എക്‌സലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് വീണ. നേരത്തെ ആര്‍ പി ടെക് സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ സിഇഒ ആയിരുന്നു.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പി എ മുഹമ്മദ് റിയാസ് 2009ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എംകെ രാഘവനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. 2017ലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. ഡി.വൈ.എഫ്.ഐ കോട്ടൂളി യൂനിറ്റ് സെക്രട്ടറിയായാണു യുവജനപ്രസ്ഥാനത്തിലെത്തുന്നത്. 2016ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT