POPULAR READ

വിദേശ റിക്രൂട്ട്‌മെന്റില്‍ ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് തുടക്കം

വിദേശ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് സംഘടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. നോര്‍ക്കയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നൂതനാശയം, സുരക്ഷ, സഹകരണം എന്നിവയിലൂടെ വിദേശ റിക്രൂട്ട്‌മെന്റ് പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ക്ലേവ്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരത്തുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബര്‍ ഏഴിന് രാവിലെ 10:30 ന് തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) ശ്രീ. അരുണ്‍ കുമാര്‍ ചാറ്റര്‍ജി ചടങ്ങിനെ അഭിസംബോധന ചെയ്യും. നൂതനാശയം, സുരക്ഷ, സഹകരണം എന്നിവയിലൂടെ വിദേശ റിക്രൂട്ട്‌മെന്റ് പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ക്ലേവ്. കേരള ഗവണ്‍മെന്റിന്റെ നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റുമായി (നോര്‍ക്ക) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ വഞ്ചന തടയുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും പരാതി പരിഹാര സംവിധാനങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുമെന്ന് പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജര്‍ ശശാങ്ക് ത്രിപാഠി അറിയിച്ചു. അഞ്ച് സെഷനുകളിലായി പുതിയ കുടിയേറ്റ രംഗങ്ങളിലെ (യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ജിസിസി, കാനഡ) ആവശ്യകത മനസ്സിലാക്കല്‍, കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നൈപുണ്യ വികസനം -നൈപുണ്യമുള്ളതും ഭാവിക്ക് അനുയോജ്യമായതുമായ ഒരു പ്രതിഭാ അടിത്തറ കെട്ടിപ്പടുക്കല്‍, ന്യായവും സുതാര്യവുമായ കുടിയേറ്റത്തിലേക്കുള്ള വഴികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദര്‍ ഭഗത്, ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അരവിന്ദ് മേനോന്‍, പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജര്‍. ശശാങ്ക് ത്രിപാഠി, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, കെഡിഐഎസ്സി മെമ്പര്‍ സെക്രട്ടറി പി.വി, ഉണ്ണികൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ്-ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടി. വി. തുടങ്ങിയവര്‍ പങ്കെടുക്കും.

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

SCROLL FOR NEXT