POPULAR READ

കസ്റ്റംസിലും കമ്മികളുണ്ടെന്ന് സുരേന്ദ്രന്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ നോക്കിയത് സിപിഎം നേതാവിന്റെ സഹോദരനെന്ന് ടി.സിദ്ദീഖ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും ബിജെപിയും. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജ് സിപിഐഎം നേതാവിന്റെ സഹോദരനാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. കസ്റ്റംസിലും കമ്മികളുണ്ടെന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന.

ടി സിദ്ദീഖിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് മുഖ്യമന്ത്രി പത്രക്കാർക്ക്‌ മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കൂട്ടുപിടിച്ചിരിക്കുന്നത്‌, അനീഷ് ബി രാജ്‌ എന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെയാണു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ്‌ പറഞ്ഞു, എന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്‌. അനീഷ്‌ ബി രാജിന്റേതാണു ആ വാക്കുകൾ. അനീഷ്‌ രാജിന്റെ വാക്കുകളിൽ മുഖ്യമന്ത്രി തൂങ്ങി നിൽക്കുകയാണെങ്കിൽ ചിലത്‌ പറയാനുണ്ട്‌. ആരാണു ഈ അനീഷ്‌ ബി രാജ്‌? എറണാകുളം കോർപറേഷനിലെ 2010-15 കാലഘട്ടത്തിലെ സിപിഐഎമ്മിന്റെ കൗൺസിലറായിരുന്ന പിആർ റനീഷിന്റെ നേരെ സഹോദരനാണു. എറണാകുളം ഏരിയ കമ്മിറ്റി മെമ്പർ കൂടിയാണു പിആർ റനീഷ്‌. നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകൻ കൂടിയാണു. അദ്ദേഹത്തിന്റെ സ്വന്തംസഹോദരനാണെന്ന് മാത്രമല്ല; ഒരേ വീട്ടിലാണു അവർ താമസിക്കുന്നതും. അനീഷ്‌ രാജിനെ ഉപയോഗിച്ച്‌ തെളിവുകൾ മായ്ച്ച്‌ കളഞ്ഞ്‌ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്‌. എത്രയും വേഗം കേസ്‌ സിബിഐക്ക്‌ കൈമാറിയാൽ അല്ലാതെ ഈ കേസ്‌ മുന്നോട്ട്‌ പോവില്ല.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തിൽ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ പറഞ്ഞത്

തിരുവനന്തപുരത്ത് ഡിപ്ലൊമാറ്റിക് ബാഗേജ്‌ വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ അന്വേഷണണസംഘത്തിന് ലഭിച്ച ആദ്യ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന ആരോപണം നിഷേധിച്ച് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോയിന്റ് കമ്മീഷണര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിന് വന്ന ആദ്യ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പ്രതികള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നതര്‍ ഇടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഈ വാദം തള്ളി. അതേസമയം പ്രതികളുമായി അടുപ്പമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്ന് എം ശിവശങ്കറിനെ നീക്കിയിട്ടുണ്ട്. പരിശോധനകള്‍ കൃത്യമായി നടക്കട്ടെയെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്നുമാണ് ശിവശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT