POPULAR READ

സെക്യൂരിറ്റി ജോലിക്കാരനായി ജെഎന്‍യുവിലെത്തിയ രാംജല്‍ ഇനി റഷ്യനില്‍ ബിരുദം നേടും,അതിനൊരു കാരണവുമുണ്ട് 

THE CUE

സെക്യൂരിറ്റി ജോലിക്കായി ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയിലെത്തുമ്പോള്‍ ഒരുനാള്‍ ഇവിടെ വിദ്യാര്‍ത്ഥിയാകുമെന്ന് രാംജല്‍ മീണ ചിന്തിച്ചിരുന്നേയില്ല. എന്നാല്‍ ഈ 34 കാരന്‍ ബിഎ റഷ്യന്‍ ബിരുദ കോഴ്‌സിന് പ്രവേശനം നേടിയിരിക്കുകയാണ്. എന്‍ട്രന്‍സ് കടമ്പ ഇതിനകം മറികടന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും എനിക്ക് പിന്‍തുണയും പ്രോത്സാഹനവും തന്നു. അത് പഠനത്തിന് ഊര്‍ജമായെന്നും മീണ പറയുന്നു. ഒരു കൂലിപ്പണിക്കാരന്റെ മകനായ മീണ ഭജേറയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍ വീട് പുലരാന്‍ അച്ഛനെ സഹായിക്കേണ്ടിയിരുന്നതിനാല്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചു.

30 കിലോമീറ്റര്‍ അലെയായിരുന്നു കോളജ് എന്നതും അന്ന് പ്രശ്‌നമായിരുന്നു. എന്നാല്‍ പഠിക്കണം എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. ഇതോടെ രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി. വിവാഹിതനായ മീണയ്ക്ക് മൂന്ന് മക്കളുമുണ്ട്. മുണിര്‍കയിലെ ഒറ്റമുറി വീട്ടിലാണ് താമസം. സാമ്പത്തിക പ്രതിസന്ധിമൂലം റഗുലര്‍ കോളജില്‍ പഠിക്കാന്‍ സാധിക്കാതിരുന്നത് എന്നും വിഷമമായി ഉള്ളിലുണ്ടായിരുന്നു.

എന്നാല്‍ ജെഎന്‍യുവിലെ പഠനാന്തരീക്ഷത്തിലെത്തിയപ്പോള്‍ ആ സ്വപ്‌നം വീണ്ടെടുത്തു. തുടര്‍ന്ന് പ്രവേശ പരീക്ഷ വിജയിക്കാനായി പരിശ്രമം തുടങ്ങി. ജോലിക്കിടയില്‍ തന്നെ പഠിക്കാനും സമയം കണ്ടെത്തി. നോട്ടുകള്‍ നല്‍കി വിദ്യാര്‍ത്ഥികളും സഹായത്തിനെത്തി. കൂടാതെ മൊബൈലില്‍ ദിനപത്രങ്ങളുടെ ആപ്പുകള്‍ ഉള്‍പ്പെടുത്തി അവ പിന്‍തുടരുകയും ചെയ്തു. ബിഎ റഷ്യന്‍ തെരഞ്ഞെടുത്തതിന് ഒരു കാരണമുണ്ടെന്നും മീണ പറയുന്നു. വിദേശ ഭാഷ പഠിച്ചാല്‍ ലോക രാജ്യങ്ങളില്‍ പോകാനാകുമെന്ന പ്രതീക്ഷയുണ്ട്.

സിവില്‍ സര്‍വീസിലും തന്റെ ഭാഗ്യം പരീക്ഷിക്കണമെന്നുണ്ട് മീണയ്ക്ക്. 15,000 രൂപയാണ് മീണയുടെ ശമ്പളം. ഇതാണ് കുടുംബത്തിന്റെ ആകെ വരുമാനം. എന്നാല്‍ സ്ഥിരജോലിയുള്ളയാള്‍ക്ക് റഗുലര്‍ കോഴ്‌സിന് ചേരാന്‍ ജെഎന്‍യുവില്‍ സാധ്യമല്ല. അതാണ് മീണയ്ക്ക് മുന്‍പിലുള്ള വെല്ലുവിളി. അങ്ങനെ വരുമ്പോള്‍ ജോലി വിടേണ്ടിവരും. എന്നാല്‍ തനിക്ക് നൈറ്റ് ഷിഫ്റ്റ് മാത്രമാക്കി നിജപ്പെടുത്താനായി സര്‍വ്വകലാശാലയോട് ആവശ്യപ്പെടുമെന്ന് മീണ പറയുന്നു. അനുകൂല നടപടിയുണ്ടാകുമെന്നാണ് 34 കാരന്റെ പ്രതീക്ഷ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT