POPULAR READ

ഹരീഷ് സാല്‍വെയ്ക്ക് കൂട്ടായി കരോലിന്‍ ബ്രോസാര്‍ഡ്

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പുനര്‍വിവാഹിതനായി. ലണ്ടന്‍ സ്വദേശിയും ചിത്രകാരിയുമായ കരോലിന്‍ ബ്രോസാര്‍ഡിനെയാണ് മിന്നുകെട്ടിയത്. 65 കാരനായ ഹരീഷ് സാല്‍വേ 56 കാരിയായ കരോലിനെ ജീവിതയാത്രയില്‍ ഒപ്പം കൂട്ടുകയായിരുന്നു. ലണ്ടനില്‍ ഒരു പള്ളിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കോടതികളില്‍ രാജ്ഞിയുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്ത് കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളില്‍ അഭിഭാഷക വേഷത്തില്‍ ഹരീഷ് സാല്‍വെയുണ്ടായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര കോടതികളിലും പലകുറി ഹാജരായിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലുമാണ് ഹരീഷ് സാല്‍വെ. 1999 മുതല്‍ 2002 നവംബര്‍ വരെയാണ് ഈ പദവി വഹിച്ചത്. 2020 ജൂണിലാണ് സാല്‍വെ ആദ്യ പങ്കാളി മീനാക്ഷിയില്‍ നിന്ന് വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. കരോലിനും വിവാഹമോചിതയാണ്. ഇവര്‍ക്ക് 18 വയസ്സുള്ള മകളുണ്ട്. ഒരു കലാപരിപാടിയ്ക്കിടെയാണ് സാല്‍വെയും കരോലിനും പരിചയപ്പെടുന്നത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT