Gulf

പെരുന്നാള്‍ ആഘോഷമാക്കാം, വിലക്കിഴിവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ഈദ് അല്‍ അദയുടെ ആഘോഷ വേളയില്‍ പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ആയിരത്തിലധികം അടിസ്ഥാന ഭക്ഷ്യ, ഭക്ഷ്യേതര, നിത്യോപയോഗ വസ്‍തുക്കള്‍ക്ക് അറുപത് ശതമാനത്തിലധികം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്.

ഗുണനിലവാരം നിലനിർത്തി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ നല്‍കുകയാണ് യൂണിയന്‍ കോപിന്‍റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പിന്തുണയ്‍ക്കാനും അവര്‍ക്ക് സേവനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്‍തകി വിവരിച്ചു.എല്ലാ പെരുന്നാളിനും ദേശീയ ഉത്സവ സമയങ്ങളിലും യൂണിയന്‍ കോപ് ലഭ്യമാക്കുന്ന, വിവിധ ഇനം പഴ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്രൂട്ട് ബാസ്‍കറ്റ് ഏറ്റവും മത്സരക്ഷമമായ വിലയില്‍ ഇത്തവണയും ലഭ്യമാക്കും. പെരുന്നാള്‍ കാലത്ത് ആവശ്യത്തിലുണ്ടാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് മാംസത്തിന് പ്രത്യേകം വിലക്കുറവ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 5 ന് തുടങ്ങിയ വിലക്കിഴിവ് 16 വരെ നീണ്ടുനില്‍ക്കും. ദുബായുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍ കോപ് സ്റ്റോറുകളിലും യൂണിയന്‍ കോപിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലും (ആപ്) ആനുകൂല്യങ്ങള്‍ ലഭിക്കും

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT