Gulf

യുഎഇയിലെ വിവിധ ഇടങ്ങളില്‍ മഴ

യുഎഇയിലെ വിവിധ ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴയും ആലിപ്പഴ വർഷവും. രാജ്യത്തെ പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റും വീശുന്നുണ്ട്. താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അന്തരീക്ഷ ഈർപ്പം വ‍ർദ്ധിച്ചിട്ടുണ്ട്.

അല്‍ ബത്തീന്‍ വിമാനത്താവളം, അല്‍ ഹുദ്രിയാത്ത് ഐലന്‍റ്, അല്‍ മുരൂർ എന്നിവിടങ്ങളില്‍ പുലർച്ചെ നേരിയ മഴ പെയ്തു. അതേസമയം മിർഫ, അല്‍ സില, അല്‍ ദഫ്ര മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. ദുബായിലെയും ഷാർജയിലെയും വിവിധ സ്ഥലങ്ങളിലും മഴ പെയ്തു. വിവിധ ഇടങ്ങളില്‍ ഓറഞ്ച് യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

അബുദബിയില്‍ ശരാശരി ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 40 ഡിഗ്രിയിലുമാണ്. പൊടിക്കാറ്റ് വീശുമെന്നുളള മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്. ദൂരകാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT